കല്ലൂര്‍ കൂത്താളി എം.എല്‍.പി സ്‌ക്കൂളിലെ കുട്ടികള്‍ക്ക് ശുദ്ധജലം; പൂര്‍വ വിദ്യാര്‍ഥി സംഘടന വാട്ടര്‍ പ്യൂരിഫയര്‍ സ്ഥാപിച്ചു


പേരാമ്പ്ര: കല്ലൂര്‍ കൂത്താളി എം.എല്‍.പി സ്‌ക്കൂളില്‍ പൂര്‍വ വിദ്യാര്‍ഥി സംഘടന വാട്ടര്‍ പ്യൂരിഫയര്‍ സ്ഥാപിച്ചു.

കുട്ടികള്‍ക്ക് ശുദ്ധജലം കുടിക്കാനുള്ള വാട്ടര്‍ പ്യൂരിഫയറിന്റെ ഉദ്ഘാടനം പൂര്‍വ വിദ്യാര്‍ഥി സംഘടനാ പ്രസിഡന്റ് ജെ.ജെ. ജമാല്‍ നിര്‍വഹിച്ചു.

പി.കെ. കൃഷ്ണദാസ്, പി. സജീഷ്, പ്രധാനധ്യാപിക ജിഷ, വി.സി. ബിനീഷ് തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.