വടകര സാൻഡ്ബാങ്ക്സിലേക്ക് ബദൽ പാത; നിർമാണം 85 ലക്ഷം രൂപ ചെലവിൽ
വടകര: കോഴിക്കോട് ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ സാൻഡ് ബാങ്ക്സിലേക്ക് ബദൽ പാത വരുന്നു. 5 മീറ്റർ വീതിയിൽ രണ്ടര കിലോ മീറ്റർ വരുന്ന റോഡിന്റെ 785 മീറ്ററാണ് ആദ്യഘട്ടം പൂർത്തീകരിക്കുക. ഇതിന്റെ ഭാഗമായി പുറങ്കര കുഞ്ഞിരാമൻ വക്കീൽ പാലം മുതൽ പുഴയോരത്ത് ഭിത്തി കെട്ടുന്ന പ്രവൃത്തി ആരംഭിച്ചു.
കരിങ്കല്ലു കൊണ്ട് അരിക് കെട്ടുന്നതോടൊപ്പം വിളക്കുകാലുകളും സ്ഥാപിക്കും. 85 ലക്ഷം രൂപ ചെലവിലാണ് പ്രവൃത്തി. നഗരസഭയാണ് തുക അനുവദിച്ചത്. ഫണ്ട് ലഭിക്കുന്ന മുറയ്ക്ക് രണ്ടാംഘട്ടം പ്രവൃത്തി ആരംഭിക്കും.
Descripion: Alternative route to Vadakara Sandbanks