കുറ്റ്യാടിപ്പുഴയോരത്ത് പ്രകൃതിരമണീയമായ പച്ചിലക്കാടൊരുക്കുന്നു; ഒരേക്കറോളം വരുന്ന പുഴയോരഭൂമിയില്‍ മരങ്ങള്‍നട്ട് സംരക്ഷിക്കും
കുറ്റ്യാടി: ജെ.സി.ഐ. കുറ്റ്യാടി ടൗണ്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ കുറ്റ്യാടിപ്പുഴയോരത്ത് പച്ചിലക്കാട് ഒരുക്കുന്നു. കുറ്റ്യാടി-മരുതോങ്കര പഞ്ചായത്തുകളുടെ അതിര്‍ത്തിയില്‍ തട്ടാര്‍കണ്ടി ഭാഗത്ത് ഒരേക്കറോളം വരുന്ന പുഴയോരഭൂമിയിലാണ് തീവ്രചലനപരിമിതക്കാര്‍ക്കായി പ്രകൃതിരമണീയമായ പച്ചിലവനം ഒരുക്കുന്നത്.
കുന്നുമ്മല്‍ ബി.ആര്‍.സിക്കു കീഴില്‍ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസത്തിലൂടെ പഠനപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന 25 കുട്ടികള്‍ ചേര്‍ന്നാണ് പച്ചിലക്കാട് എന്നപേരില്‍ പുഴയോരഭൂമിയില്‍ സമൂഹപങ്കാളിത്തത്തോടെ മരങ്ങള്‍നട്ട് സംരക്ഷിച്ച് ചെറുവനം സൃഷ്ടിക്കാനൊരുങ്ങുന്നത്.
ജെ.സി.ഐ. യൂണിറ്റാണ് മുളത്തൈകളും ചുറ്റുവേലിയും കവാടവും സ്ഥാപിച്ച് പച്ചിലക്കാടിന് സംരക്ഷണമൊരുക്കുന്നത്. കുറ്റ്യാടി പോലീസ് ഇന്‍സ്‌പെക്ടര്‍ ഇ.കെ. ഷിജു ഉദ്ഘാടനംചെയ്തു.
വിദ്യാര്‍ഥികളായ ഋഷി ദേവ്, അമന്‍ ഇസ്മായില്‍ തുടങ്ങിയവര്‍ ചേര്‍ന്ന് മുളത്തൈകള്‍ നട്ടു. ജെ.സി.ഐ പ്രസിഡന്റ് എം. ഷഫീഖ് അധ്യക്ഷനായി. ബി.പി.സി. കെ.കെ സുനില്‍കുമാര്‍, പി.പി ആദിത്ത്, സെഡ്.എ അബ്ദുള്ള സല്‍മാന്‍, കെ.പി റഷീദ്, എന്‍.കെ ഫിര്‍ദൗസ്, വി.സാലിം, അര്‍ജുന്‍ കെ.നായര്‍, യു.കെ ലിനി തുടങ്ങിയവര്‍ പങ്കെടുത്തു.
summary: along the bank of the kuttyadi river is a beautiful green forest