കോവിഡിന് മുൻപ് നിർത്തിയ മുഴുവൻ ട്രെയിനുകൾക്കും മുക്കാളിയിൽ സ്റ്റോപ്പ് അനുവദിക്കുക; ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കാൻ ഒരുങ്ങി നാട്ടുകാർ


വടകര: കോവിഡിന് മുമ്പ് നിർത്തിയ മുഴുവൻ ട്രെയിനുകൾക്കും സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടും മുക്കാളി റെയിൽവേ സ്റ്റേഷനോട് കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ചും ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുന്നു. നിർത്തുന്ന ട്രെയിനുകളുടെ എണ്ണം കുത്തനെ കുറച്ച് സ്റ്റേഷൻ നഷ്ടത്തിലാണെന്ന വാദം അംഗീകരിക്കില്ലെന്ന് കഴിഞ്ഞ ദിവസം ചേർന്ന സർവ്വകക്ഷി യോ​ഗത്തിൽ പ്രതിഷേധം ഉയർന്നു. കല്ലാമലയിലേക്കുള്ള റോഡ് അടച്ച റെയിൽവേ നടപടി റദ്ദ് ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു.

മുക്കാളി റെയിൽവേ സ്റ്റേഷനടുള്ള അവഗണനക്കെതിരെ ജനപ്രതിനിധികൾ, സാമൂഹിക രാഷ്ട്രീയ യുവജന സംഘടനകൾ, റസിഡൻസ് അസോസിയേഷൻ, വ്യാപാരി സംഘടനകൾ എന്നിവരുടെ നേതൃത്വത്തിലാണ് ബഹുജന സംഗമം സംഘടിപ്പിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ അധ്യക്ഷത വഹിച്ചു. പി.സാവിത്രി, കെ.കെ.ജയചന്ദ്രൻ, പി.പി.ശ്രീധരൻ, യു.എ.റഹീം, പ്രദീപ് ചോമ്പാല, കെ.പി.ജയകുമാർ, കെ.എ സുരേന്ദ്രൻ, പി.കെ.ബിനീഷ്, പി.കെ.രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.

പ്രതിഷേധ പരിപാടികളുടെ ഭാ​ഗമായി ജനകീയ സമിതി രൂപീകരിച്ചു. ഭാരവാഹികളായി ആയിഷ ഉമ്മർ (ചെയർ), റീന രയരോത്ത് (ജനകൺ), പി ബാബുരാജ് (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു.

Description: Allow all trains stopped before covid to stop at MukKali