മണിയൂർ വെളിച്ചണ്ണ പ്ലാന്റിലെ അഴിമതി ആരോപണം; പ്ലാന്റിലേക്ക് ശനിയാഴ്ച ഓഹരി ഉടമകളുടെ മാർച്ച്


വടകര: മണിയൂർ വെളിച്ചണ്ണ പ്ലാന്റിലേക്ക് ശനിയാഴ്ച ഓഹരി ഉടമകൾ മാർച്ച് നടത്തും. വടകര നാളികേര കമ്പനി സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് മാർച്ചും ധർണയും സംഘടിപ്പിക്കുന്നത്.

കമ്പനിയെ തകർച്ചയിൽ നിന്ന് സംരക്ഷിക്കുക, ഭരണ സമിതിയിലെ അഴിമതി അവസാനിപ്പിക്കുക, കമ്പനിയുടെ പ്രവർത്തനം സുതാര്യമാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉപയോ​ഗിച്ചാണ് പ്രതിഷേധം. ശനിയാഴ്ച രാവിലെ കുറുന്തോടിയിൽ നിന്ന് മാർച്ച് ആരംഭിക്കും. തുടർന്ന് നടക്കുന്ന ധർണ തിക്കോടി നാരായണൻ ഉദ്ഘാടനം ചെയ്യുമെന്ന് സമര സമിതി അറിയിച്ചു.

Description: Allegation of corruption in Maniyur coconut oil plant; March of stockholders to the plant on Saturday