ആയഞ്ചേരി ഗ്രാമ പഞ്ചായത്തിൽ പിൻവാതിൽ നിയമനമെന്ന് ആരോപണം; പ്രതിഷേധവുമായി എൽഡിഎഫ്


ആയഞ്ചേരി: ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് ഹരിത കർമ്മസേനയ്ക്ക് മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന് വേണ്ടി വാങ്ങിച്ച വാഹനത്തിൻ്റെ ഡ്രൈവർ നിയമനത്തിൽ ക്രമക്കേട് നടന്നതായി ആരോപണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നടത്തുന്ന എല്ലാ താൽക്കാലിക നിയമനങ്ങളും എപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് മുഖേന ആയിരിക്കണമെന്ന് സർക്കാർ നിർദ്ദേശം ഉണ്ട്. ഇത് അവ​ഗണിച്ചാണ് പഞ്ചായത്തിൽ നിയമനം നടത്തിയതെന്ന് എൽഡിഎഫ് അംഗങ്ങൾ ആരോപിച്ചു.

സ്വന്തം പാർട്ടിക്കാരെ വിളിച്ചു വരുത്തി ഇൻ്റർവ്യു നാടകം നടത്തി, പിൻവാതിലിലൂടെ സ്വന്തക്കാരെ തിരുകി കയറ്റിയ നടപടി അന്വേഷണ വിധേയമാക്കണമെന്ന് എൽ ഡി എഫ് ആവശ്യപ്പെട്ടു. പഞ്ചായത്ത് സ്റ്റാൻ്റിഗ് കമ്മിറ്റി ചെയർമാൻ ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ, മെമ്പർമാരായ ശ്രീലത എൻ.പി, സുധ സുരേഷ്, ലിസ പുനയംകോട്ട്, പ്രബിത അണിയോത്ത് എന്നിവർ നിയമന അംഗികാരത്തിനെതിരെ ഭരണ സമിതി യോ​ഗത്തിൽ വിയോജനകുറിപ്പ് രേഖപ്പെടുത്തി ഇറങ്ങിപ്പോയി.