മുതിർന്ന കോൺ​ഗ്രസ് നേതാവ് പി.പി. കുഞ്ഞിക്കേളുവിന്റെ ഓർമ്മയിൽ നാട്; വില്ല്യാപ്പള്ളിയിൽ സർവ്വകക്ഷി അനുശോചന യോ​ഗം


വടകര: മുതിർന്ന കോൺ​ഗ്രസ് നേതാവ് പി.പി. കുഞ്ഞിക്കേളുവിന്റെ ഓർമ്മയിൽ നാട്. വില്ല്യാപ്പള്ളിയിൽ സർവ്വകക്ഷി അനുശോചന യോ​ഗം ചേർന്നു. ഗ്രാമപഞ്ചായത്ത് അംഗം വി.മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു.

സി.പി ബിജു പ്രസാദ് , എം.പി. വിദ്യാധരൻ , ടി.പി. ഷാജി, പി.കെ. ചന്ദ്രൻ, വട്ടക്കണ്ടി കുഞ്ഞമ്മത്, കെ.എം. ബാബു , അരീക്കൽ രാജൻ , എൻ. എം.രാജീവൻ , പാറേമ്മൽ ബാബു , കെ.കൃഷ്ണൻ , രാജീവൻ കോളോറ എന്നിവർ സംസാരിച്ചു. ഇന്ത്യൻ നേഷണൽ കോൺഗ്രസ്സ് മുൻ വില്ല്യാപ്പള്ളി മണ്ഡലം പ്രസിഡണ്ടും ഡി സി സി മെമ്പറുമായിരുന്നു അന്തരിച്ച പി.പി. കുഞ്ഞിക്കേളു.