‘റേഷൻ വ്യാപാരികളുടെ വേതന പരിഷ്കരണം സമയബന്ധിതമായി നടപ്പിലാക്കണം’; ഓൾ കേരള റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ ചെറുവണ്ണൂർ – മേപ്പയൂർ പഞ്ചായത്ത് സമ്മേളനം


മേപ്പയൂർ: റേഷൻ വ്യാപാരികളുടെ വേതനവുമായി ബന്ധപ്പെട്ട് പഠിക്കാൻ സർക്കാർ രൂപീകരിച്ച വിദഗ്ദ സമിതിയുടെ തിരുമാനം ഉടനെ നടപ്പിലാക്കണമെന്നും, സമിതി നിർദേശിച്ച റേഷൻ കടകൾ പൂട്ടണമെന്ന നിലപാട് തള്ളികളയണമെന്നും ഓൾ കേരള റേഷൻ ഡീലേഴ്സ് അസോസിയേഷൻ മേപ്പയൂർ – ചെറുവണ്ണൂർ പഞ്ചായത്ത് സംയുക്ത സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ വർക്കിംഗ് പ്രസിഡണ്ട് വി.കെ മുകുന്ദൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.

വി.മുരളീധരന്‍ അധ്യക്ഷത വഹിച്ചു. യോഗത്തിൽ താലൂക്ക് പ്രസിഡണ്ട് രവീന്ദ്രൻ പുതുക്കോട്ട്, ജനറൽ സെക്രട്ടറി പി. പവിത്രൻ, ട്രഷറർ മാലേരി മൊയ്തു, ശശി മങ്കര, ടി. സുഗതൻ, എ.കെ രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.

പി.ജാഫർ സ്വാഗവും വേണുഗോപാൽ നന്ദിയും പറഞ്ഞു. മേപ്പയൂർ പഞ്ചായത്ത് ചെയർപേഴ്‌സണ്‍ ആയി ഷൈനി, കൺവീനര്‍ ആയി വേണുഗോപാൽ, ചെറുവണ്ണൂർ പഞ്ചായത്ത് കൺവീനര്‍ ആയി പി.ജാഫർ, ചെയർപെഴ്സൺ ആയി സി.ടിസുമ എന്നിവരെ തിരഞ്ഞെടുത്തു.

Description: All Kerala Ration Dealers Association Cheruvannur - Meppayur Panchayat meeting