കളിയാവേശത്തിന് ഇനി ഒരു നാള്‍ മാത്രം; 11ന് നാദാപുരത്ത് അഖിലേന്ത്യ വോളീബോൾ ടൂർണമെന്റ്


നാദാപുരം: കാൽനൂറ്റാണ്ടായി നാദാപുരം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഓക്സ്ഫോർഡ് മാർഷൽ ആർട്‌സ് സംഘടിപ്പിക്കുന്ന അഖിലേന്ത്യ വോളീബോൾ ടൂർണമെന്റ് 11ന് വെള്ളിയാഴ്ച നാദാപുരത്ത് ആരംഭിക്കും. 18 വരെ നീളുന്ന മേളയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഇന്ത്യൻ ആർമി, കേരള പോലീസ്, കെഎസ്ഇബി, ഇന്ത്യൻ കസ്റ്റംസ്, ഇൻകംടാക്സ് ചെന്നൈ, ഇന്ത്യൻ എയർഫോഴ്സ് എന്നീ ടീമുകൾ മത്സരത്തിൽ പങ്കെടുക്കും. നാദാപുരം ടൗണിനു സമീപം സജ്ജീകരിച്ച ഫ്ളഡ്‌ലിറ്റ് സ്റ്റേഡിയത്തിൽ ഏകദേശം 5000 പേർക്ക് ഇരിക്കാവുന്ന വിപുലമായ ഗാലറി ഒരുക്കിയിട്ടുണ്ട്.

വാർത്താസമ്മേളനത്തിൽ ഭാരവാഹികളായ ഹാരിസ് ചേനത്ത്, എ.പി ദിനേശൻ, സിറാജ് ചേനത്ത്, നാസർ കളത്തിൽ, ഇ.കെ നാസർ, ലത്തീഫ് പുതിയോട്ടിൽ, സി.എം ഫൈസൽ, അഷ്‌റഫ് പറമ്പത്ത്, എ.വി കുഞ്ഞമ്മദ്, ഇസ്മായിൽ കുണ്ടാഞ്ചേരി, സിദ്ധീഖ് തങ്ങൾ, ഷറഫുദ്ദീൻ ചാത്തോത്ത്, എം.കെ മഅറൂഫ്, ഒ.പി നിസാർ, അസീസ്, മുഹമ്മദ് ഷാഫി എന്നിവർ പങ്കെടുത്തു.

Description: All India Volleyball Tournament to be held in Nadapuram on 11th