ഓർക്കാട്ടേരിയിൽ അഖിലേന്ത്യാ വോളിബോൾ ടൂർണമെന്റ് വരുന്നു; മത്സരം സംഘടിപ്പിക്കുന്നത് ഒപ്പരം ചാരിറ്റബിൾ സൊസൈറ്റി
ഓർക്കാട്ടേരി : ഓർക്കാട്ടേരിയിൽ അഖിലേന്ത്യാ വോളിബോൾ ടൂർണമെന്റ് വരുന്നു. 2025 ഏപ്രിലിലാണ് ടൂർണമെന്റ് നടക്കുക. ഒപ്പരം ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് അഖിലേന്ത്യാ വോളിബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.
ടൂർണമെന്റിനോട് അനുബന്ധിച്ചുള്ള സംഘാടകസമിതി രൂപീകരണ യോഗം നടന്നു. മുൻ അന്തർദേശീയ വോളിബോൾ താരം ഗീത വളപ്പിൽ ഉദ്ഘാടനംചെയ്തു. പാലേരി രമേശൻ അധ്യക്ഷനായി. വനിതാകമ്മിഷൻ ചെയർപേഴ്സൺ പി. സതീദേവി, വടകര ഡി.വൈ.എസ്.പി. ആർ. ഹരിപ്രസാദ് എന്നിവർ മുഖ്യാതിഥികളായി.
വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.പി. ഗിരിജ, പ്രസിഡൻറ് ശുഹൈബ് കുന്നത്ത്, വി.കെ. സന്തോഷ് കുമാർ ,മുൻ ഇന്ത്യൻ കോച്ച് വി. സേതുമാധവൻ, എടച്ചേരി ഇൻസ്പെക്ടർ ധനഞ്ജയൻ, ടി പി ബിനീഷ്, എം.കെ. ഭാസ്കരൻ, ഒ.കെ. കുഞ്ഞബ്ദുള്ള, എന്നിവർ സംസാരിച്ചു.