ഓൺലൈൻ ഇൻഷുറൻസ് വിപണന രംഗത്ത് നിയന്ത്രണങ്ങൾ വേണമെന്നാവശ്യവുമായി ഓൾ ഇന്ത്യ എൽഐസി ഫെഡറേഷൻ വടകര ബ്രാഞ്ച് കമ്മിറ്റി രം​ഗത്ത്


വടകര: ഇൻഷുറൻസ് ഏജന്റുമാരുടെ തൊഴിൽ സുരക്ഷ ഉറപ്പു വരുത്തുന്നതിന് ഓൺലൈൻ ഇൻഷുറൻസ് വിപണന രംഗത്ത് കർക്കശ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം. അതിന് കേന്ദ്രസർക്കാർ ഇടപെടൽ നടത്തണമെന്ന് ഓൾ ഇന്ത്യ എൽഐസി ഫെഡറേഷൻ വടകര ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു.

ആൾ ഇന്ത്യ എൽ ഐ സി ഏജന്റ്സ് ഫെഡറേഷന്റെ മുപ്പത്തിയെട്ടാം ജന്മദിനത്തിന്റെ ഭാഗമായി നടത്തിയ യോഗത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. യോഗത്തിൽ കെ പി കരുണാകരൻ, അശോകൻ തൂണേരി, അനീഷ്ബാബു, രവി മുണ്ടോടി, വി പി ഗീത ജയകൃഷ്ണൻ, സാവിത്രി സുകുമാരൻ സുധീർ കുളങ്ങരത്തു, ഷീബ ഇ കെ, ആസിഫ് കുന്നത്ത്, ദമോധരൻ കുമ്മംങ്ങോട് എന്നിവർ സംസാരിച്ചു.