അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പേരാമ്പ്ര ഏരിയ സമ്മേളനം; സുജാത മനക്കല്‍ സെക്രട്ടറിയായും നഫീസ കൊയിലോത്ത് പ്രസിഡന്റുമായി പുതിയ കമ്മിറ്റി


പേരാമ്പ്ര: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പേരാമ്പ്ര ഏരിയ സമ്മേളനം എന്‍.സുകന്യ ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര എ.സി ജോസഫൈന്‍ നഗറില്‍ നടന്ന പരിപാടിയില്‍ സുജാത മനക്കല്‍ അധ്യക്ഷയായി.

എന്‍.പി ശോഭ രക്തസാക്ഷി പ്രമേയവും കെ.കെ ബിന്ദു അനുശോചന പ്രമേയവും അവതരിപ്പിച്ചു.

സുജാത മനക്കല്‍ സെക്രട്ടറിയായും നഫീസ കൊയിലോത്ത് പ്രസിഡന്റായും സുബൈദ ചെറുവറ്റ ട്രഷററായും പുതിയ കമ്മിറ്റി നിലവില്‍ വന്നു.

summary: all India democratic women’s association organized the perambra area conference