ഏറാമല പഞ്ചായത്തിലെ മുഴുവൻ കുടിവെള്ള സ്രോതസുകളും ക്ലോറിനേഷൻ നടത്തും; പഞ്ചായത്തിൽ ജാ​ഗ്രതാ മീറ്റിം​ഗ്


ഏറാമല: ഓർക്കാട്ടേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഇന്റർ സെക്ടർ മീറ്റിംഗ് ചേർന്നു . കഴിഞ്ഞദിവസം നടന്ന യോ​ഗത്തിൽ ഒക്ടോബർ 15 നുള്ളിൽ ഏറാമല ഗ്രാമപഞ്ചായത്തിലെ മുഴുവൻ വാർഡ് സാനിറ്റേഷൻ കമ്മിറ്റികളും വിളിച്ചു ചേർക്കാനും, എല്ലാ കുടിവെള്ള സ്രോതസ്സുകളും ക്ലോറിനേഷൻ നടത്താനും തീരുമാനമായി. എല്ലാ അയൽക്കൂട്ടങ്ങളിൽ നിന്നും നാല് പേരെ ഉൾപ്പെടുത്തി ക്ലോറിനേഷൻ ചെയ്യുന്നതിനുള്ള പരിശീലനം കൊടുക്കും. ഭക്ഷണശാലകളിലും ഹോട്ടലുകളിലും ലൈസൻസ് ലഭിക്കുവാൻ വെള്ളം പരിശോധിച്ച റിസൾട്ട് നിർബന്ധമാക്കുമെന്നും വ്യക്തമാക്കി.

പഞ്ചായത്ത് പ്രസിഡണ്ട് ടി പി മിനിക അധ്യക്ഷത വഹിച്ചു. ഹെൽത്ത് സൂപ്പർവൈസർ വിശദീകരണം നടത്തി. ജനപ്രതിനിധികളായ രതീഷ് സിന്ധു കെ പി സീമ തൊണ്ടയിൽ, ഓർക്കാട്ടേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോക്ടർ ഉഷ നടുവിലക്കണ്ടി എന്നിവർ യോ​ഗത്തിൽ പങ്കെടുത്തു .