മലയോര മണ്ണില്‍ കാല്‍ പന്തിന്റെ പുതു ചരിത്രം രചിക്കാനൊരുങ്ങി ചക്കിട്ടപാറ സ്വദേശിനി അളകനന്ദ സജീവന്‍
ചക്കിട്ടപ്പാറ: മലയോര മണ്ണില്‍ കാല്‍ പന്തിന്റെ പുതു ചരിത്രം രചിക്കാനൊരുങ്ങി അളകനന്ദ സജീവന്‍. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടന്ന അണ്ടര്‍ 17 പെണ്‍കുട്ടികളുടെ ഇന്ത്യന്‍ ടീം ക്യാമ്പില്‍ സെലക്ഷന്‍ നേടി നാടിന്റെ അഭിമാന താരമായി മാറിയിരിക്കുകയാണ് അളകനന്ദ സജീവന്‍ എന്ന ചക്കിട്ടപാറ സ്വദേശിനി.
വെള്ളങ്കോട്ടുമീത്തല്‍ സജീവന്റെ മകളാണ് അളകനന്ദ. കഠിനപ്ര യത്‌നവും ടാലെന്റ് അക്കാദമിയിലെ കൃത്യതയാര്‍ന്ന പരിശീലനവുമാണ് അളകയെ സ്വപ്നതുല്യമായ ഉയരങ്ങള്‍ എത്തിപ്പിടിക്കാന്‍ സഹായിച്ചത്.
ടാലെന്റ് സോക്കര്‍ അക്കാഡമി ചക്കിട്ടപ്പാറയിലെ ഷിന്റോ കെ.എസ്, ജിഷ്ണു മാധവ്, യദു രാജ് എന്നിവരാണ് പരിശീലകര്‍.