സ്‌കൂള്‍ തല പ്രാഥമിക മത്സരത്തില്‍ മികവ് തെളിയിച്ച വിദ്യാര്‍ത്ഥികള്‍ മാറ്റുരച്ചു; പേരാമ്പ്ര ഗവ: യു.പി സ്‌കൂളില്‍ എ.കെ.എസ്.ടി.യു ജനയുഗം സഹപാഠി അറിവുത്സവം


പേരാമ്പ്ര: എ.കെ.എസ്.ടി.യു ജനയുഗം സഹപാഠി അറിവുത്സവം പേരാമ്പ്ര സബ് ജില്ലാതല മത്സരം സംഘടിപ്പിച്ചു. പേരാമ്പ്ര ഗവ: യു.പി സ്‌കൂളില്‍ വെച്ച് നടത്തിയ പരിപാടി പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ് ഉദ്ഘാടനം ചെയ്യ്തു.

പേരാമ്പ്ര ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നും പ്രാഥമിക മത്സരത്തില്‍ പങ്കെടുത്ത് മികവ് തെളിയിച്ച വിദ്യാര്‍ത്ഥികളാണ് മത്സരത്തില്‍ പങ്കെടുത്തത്. സി.പി.ഐ പേരാമ്പ്രമണ്ഡലം അസി: സെക്രട്ടറി കെ.കെ ഭാസ്‌ക്കരന്‍ മാസ്റ്റര്‍ വിജയികള്‍ക്കുള്ള സമ്മാന വിതരണം നടത്തി.

എ.കെ.എസ്.ടി.യു സബ് ജില്ലാ പ്രസിഡന്റ് ആദര്‍ശ് പുതുശ്ശേരി അധ്യക്ഷത വഹിച്ചു സബ് ജില്ലാ സെക്രട്ടറി ബിനീഷ് ബി.ബി സ്വാഗതം പറഞ്ഞു.

എ.കെ.എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് ടി ഭാരതി, ഗ്രാമപഞ്ചായത്ത് മെമ്പര്‍ വിനോദ് തിരുവോത്ത്, സജിത്ത് സി.വി, ജിജോയ് ടി, ഗോപാലകൃഷ്ണന്‍ തണ്ടോറപ്പാറ, രാജു പി.കെ, എന്നിവര്‍ സംസാരിച്ചു.

summary: AKSTU Janayugam sahapadi arivulsavam conducted at perambra govt UP school