ദീർഘകാലം നരിപ്പറ്റ പഞ്ചായത്ത് പ്രസിഡണ്ടും സി.പി.എം നേതാവുമായിരുന്ന എ.കെ കണ്ണൻ അന്തരിച്ചു
നരിപ്പറ്റ: ദീർഘകാലം നരിപ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും സി.പി.എം നേതാവുമായിരുന്ന എ.കെ കണ്ണൻ (75) അന്തരിച്ചു. കുന്നുമ്മൽ നരിപ്പറ്റ മേഖലകളിൽ കമ്മ്യൂണിസ്റ്റ് കർഷകപ്രസ്ഥാനങ്ങൾ കെട്ടിപ്പടുക്കുന്നതിൽ നേതൃത്വം വഹിച്ച വ്യക്തിയായിരുന്നു. സി.പി.എം മുൻ ജില്ലാ കമ്മിറ്റി അംഗവും കുന്നുമ്മൽ ഏരിയ സെക്രട്ടറിയുമായിരുന്നു.
ഭാര്യ: യശോദ. മക്കൾ: ഷിജു മോൻ (സോഫ്റ്റ്‌വെയർ എൻജിനീയർ), ഷിജിത്ത് (കക്കട്ട് സർവീസ് സഹകരണ ബാങ്ക്). മരുമക്കൾ: ഡോ. ബവിത (തൃശ്ശൂർ), സപ്ത (അധ്യാപിക ഒളവണ്ണ ജി.എൽ.പി സ്കൂൾ).
സിപിഐ എം ജില്ലാ സെക്രട്ടറി പി.മോഹനൻ, സംസ്ഥാന കമ്മിറ്റി അംഗം കെ.കെ.ലതിക, ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.കെ.ദിനേശൻ, ജില്ലാ കമ്മിറ്റി അംഗം എ.എം.റഷീദ്, കുന്നുമ്മൽ ഏരിയ സെക്രട്ടറി കെ.കെ.സുരേഷ്, സി.എച്ച്.മോഹനൻ, കൂടത്താംകണ്ടി സുരേഷ്, നരിപ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാബു കാട്ടാളി തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു. സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് കൈവേലി വള്ളിൽത്തറയിലെ വീട്ടുവളപ്പിൽ നടക്കും.