വെല്ലുവിളികളെ കഠിനാധ്വാനത്തിലൂടെ പൊരുതി മുന്നേറി; സിവിൽ സർവീസ് പരീക്ഷയിൽ കാവിലുംപാറയുടെ അഭിമാനമായി അജയ് ആർ.രാജ്
കാവിലുംപാറ: സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത റാങ്ക് നേടി വിജയം വരിച്ച കാവിലുംപാറ പഞ്ചായത്തിലെ നാഗം പാറ സ്വദേശി അജയ് ആർ.രാജിനെ സി.പി.ഐ ജില്ലാ കൗൺസിൽ അനുമോദിച്ചു. വീട്ടില്‍ നടന്ന ചടങ്ങില്‍ സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ ബാലൻ ഉപഹാരം കൈമാറി.
ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ.പി ഗവാസ്, ജില്ലാ എക്സികുട്ടീവ് അംഗം അജയ് ആവള, കെ.പി നാണു, രാജു തോട്ടുംചിറ എന്നിവര്‍ പങ്കെടുത്തു.

ജീവിതത്തിലെ വെല്ലുവിളികളോട് കഠിനാധ്വാനത്തിലൂടെ പൊരുതി മുന്നേറിയാണ് അജയ് 730-ാം റാങ്ക് നേടി മികച്ച വിജയം കരസ്ഥമാക്കിയത്. നാഗംപാറയിലെ രാജൻ – രാധ ദമ്പതികളുടെ മകനാണ്. ഡൽഹി ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിലെ മുൻ എ.ഐ.എസ്.എഫ് നേതാവ് റിനോജ് സഹോദരനാണ്.
Description: Ajay R. Raj, a native of Kavilumpara, secured the highest rank in the civil service examination