‘എഐടിയുസി പ്രക്ഷോഭ ജാഥക്ക് വടകരയിൽ ഉജ്ജ്വല വരവേല്‍പ് നല്‍കും’; 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു
വടകര: എ.ഐ.ടി.യു.സി പ്രക്ഷോഭ ജാഥക്ക് വടകരയിൽ ഉജ്ജ്വല വരവേല്‍പ് നല്‍കും. പരിപാടിയുടെ വിജയത്തിനായി വടകരയിൽ 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു. എ.ഐ.ടി.യു.സി സംസ്ഥാന വർക്കിംങ്ങ് കമ്മിറ്റി അംഗം പി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.
തൊഴിലും കൂലിയും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് എ.ഐ.ടി.യു.സി ജനുവരി 17ന് ഒരു ലക്ഷം തൊഴിലാളികളെ പങ്കെടുപ്പിച്ച് നടത്തുന്ന സെക്രട്ടറിയേറ്റ് മാർച്ചിന് മുന്നോടിയായി ഡിസംബര്‍ 10 മുതൽ 17 വരെ സംസ്ഥാനത്ത് രണ്ട് മേഖലകളിലായി രണ്ട് പ്രക്ഷോഭ ജാഥകളാണ് സംഘടിപ്പിക്കുന്നത്. കാഞ്ഞങ്ങാട് നിന്ന് സംസ്ഥാന പ്രസിഡന്റ് ടി.ജെ ആഞ്ചലോസിന്റെ (മുന്‍ എംപി) നേതൃത്വത്തിലുള്ള വടക്കൻ മേഖലാ പ്രക്ഷോഭ ജാഥ ഡിസംബർ 14ന് 2 മണിക്ക് വടകരയിൽ എത്തിച്ചേരും.
എന്‍.എം ബിജു അധ്യക്ഷത വഹിച്ചു. പി ഭാസ്കരൻ, ടി സുരേഷ്, ഇ രാധാകൃഷ്ണൻ, എൻ.കെ മോഹനൻ എന്നിവര്‍ പ്രസംഗിച്ചു. സ്വാഗത സംഘം ഭാരവാഹികളായി ചെയർമാൻ പി സുരേഷ് ബാബു, ജനറൽ കൺവീനർ ഇ രാധാകൃഷ്ണൻ, ട്രഷറർ എൻ.കെ മോഹനൻ എന്നിവരെ തിരഞ്ഞെടുത്തു.
Description: AITUC to give rousing welcome to agitation march in Vadakara