തൊഴിലാളി ക്ഷേമനിധി ആനുകൂല്യങ്ങൾ സമയബന്ധിതമായി വിതരണം ചെയ്യണം; തൊഴിലാളി പ്രശ്നങ്ങൾ ചർച്ച ചെയ്ത് എ.ഐ.ടി.യു.സി നാദാപുരം മണ്ഡലം കൺവെൻഷൻ


കല്ലാച്ചി: കേരളത്തിലെ തൊഴിലാളി ക്ഷേമനിധി ആനുകൂല്യങ്ങൾ സമയ ബന്ധിതമായി വിതരണം ചെയ്യണമെന്നും ക്ഷേമനിധി പ്രവർത്തനം കാര്യക്ഷമമാക്കണമെന്നും എ.ഐ.ടി. യു സി നാദാപുരം മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു. കല്ലാച്ചിയിൽ നടന്ന കൺവെൻഷൻ
എ ഐ ടി യു സി ജില്ലാ ജോയിന്റ് സെക്രട്ടറി പി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. 2024 ജനുവരി 17 ന് നടക്കുന്ന സെക്രട്ടറിയേറ്റ് മാർച്ചും അതിന് മുന്നോടിയായി ഡിസംബർ 14 ന് വടകരയിൽ നടക്കുന്ന സംസ്ഥാന ജാഥാ സ്വീകരണം വിജയിപ്പിക്കാനും കൺവെൻഷൻ തീരുമാനിച്ചു.

എ ഐ ടി യു സി മണ്ഡലം പ്രസിഡണ്ട് സി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഇ കെ വിജയൻ എം എൽ എ, എം ടി ബാലൻ, കെ സി ലീല, ടി സുഗതൻ, ഐ വി ലീല എന്നിവർ സംസാരിച്ചു. സി സുരേന്ദ്രൻ [പ്രസിഡണ്ട്], ഇ രാജൻ, കെ ടി കെ ചാന്ദ്നി, കെ സഹജൻ [വൈസ് പ്രസിഡണ്ട്], ടി സുഗതൻ [സെക്രട്ടറി], സുരേഷ് ചേലത്തോട്, കളത്തിൽ സുരേന്ദ്രൻ, കെ സി ലീല, [ജോ:സെക്രട്ടറി] ഐ വി ലീല [ട്രഷറർ] തുടങ്ങിയവരെ പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തു.