എ.ഐ.ടി.യു.സി കോഴിക്കോട് ജില്ലാ സമ്മേളനം ഫെബ്രുവരി 2ന്; പുറമേരിയില്‍ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേക്ക്‌


കല്ലാച്ചി: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി) കോഴിക്കോട് ജില്ലാ സമ്മേളനം ഫെബ്രുവരി 2 ഞായറാഴ്ച രാവിലെ 9മണിക്ക് പുറമേരി കമ്യൂണിറ്റിഹാളിൽ സംസ്ഥാന പ്രസിഡന്റ് ചെങ്ങറ സുരേന്ദ്രൻ (മുന്‍ എം.പി) ഉദ്ഘാടനം ചെയ്യും. ഇ.കെ വിജയൻ എം.എല്‍.എ, സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ ബാലൻ, എഐടിയുസി ജില്ലാ സെക്രട്ടറി പി.കെ നാസർ, സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം ടി.കെ രാജൻ മാസ്റ്റർ, സംസ്ഥാന ഫെഡറേഷൻ ജനറൽ സെക്രട്ടറി കെ.അനിമോൻ, കേരള മഹിളാസംഘം ജില്ലാ സെക്രട്ടറി ടി ഭാരതി, സി.പി.ഐ ആയഞ്ചേരി മണ്ഡലം സെക്രട്ടറി കെ.പി പവിത്രൻ എന്നിവര്‍ പങ്കെടുക്കും.

യൂണിയൻ ജില്ലാ പ്രസിഡന്റ് പി.സി തോമസ്‌ പതാക ഉയർത്തും. ജില്ലാ ജനറൽ സെക്രട്ടറി പി.സുരേഷ് ബാബു റിപ്പോർട്ട് അവതരിപ്പിക്കും. സ്വാഗത സംഘം കൺവീനർ കളത്തിൽ സുരേന്ദ്രൻ സ്വാഗതവും ട്രഷറർ പി.കെ ചന്ദ്രൻ നന്ദിയും പറയും. സമ്മേളനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകസമിതി ചെയർമാൻ ടി.കെ രാജൻ മാസ്റ്ററും കൺവീനർ കളത്തിൽ സുരേന്ദ്രനും അറിയിച്ചു.

Description: AITUC Kozhikode District Conference on February 2