വണ്ടിയോടിക്കുമ്പോള്‍ ശ്രദ്ധിക്കണേ, ഇനി കളി കാര്യമാകും; എ.ഐ ക്യാമറ പിടികൂടുന്ന ഗതാഗത നിയമലംഘനങ്ങള്‍ക്ക് ഇന്ന് മുതല്‍ പിഴ ഈടാക്കിത്തുടങ്ങും, പേരാമ്പ്രക്ക് സമീപം ക്യാമറ സ്ഥാപിച്ച റോഡുകൾ അറിയാം


പേരാമ്പ്ര: സംസ്ഥാനത്തെ റോഡുകളില്‍ സ്ഥാപിച്ചനിര്‍മ്മിതബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്-എ.ഐ) അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ക്യാമറകളില്‍ പതിയുന്ന നിയമലംഘനങ്ങള്‍ക്ക് ഇന്ന് മുതല്‍ പിഴ ഈടാക്കിത്തുടങ്ങും. തിങ്കളാഴ്ച രാവിലെ എട്ട് മണി മുതലാണ് പിഴ ഈടാക്കിത്തുടങ്ങുക. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്.

അതേസമയം ഇരുചക്രവാഹനത്തില്‍ മുതിര്‍ന്ന രണ്ട് പേരെ കൂടാതെ 12 വയസിന് താഴെ പ്രായമുള്ള ഒരു കുട്ടിയെ കൂടെ യാത്ര ചെയ്യാന്‍ അനുവദിക്കുന്ന തരത്തില്‍ നിയമം ഭേദഗതി ചെയ്യാന്‍ സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ ഒരുഅന്തിമ തീരുമാനം ഉണ്ടാകുന്നതുവരെ 12 വയസ്സിന് താഴെയുള്ള ഒരു കുട്ടികൂടി യാത്രചെയ്യുന്നതിന് പിഴ ഈടാക്കില്ലെന്നും മന്ത്രി അറിയിച്ചു. എന്നാല്‍ 12 വയസ്സിനും നാല് വയസ്സിനും ഇടയിലുള്ള എല്ലാ കുട്ടികള്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാണ്.

ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ്, മൊബൈല്‍ ഫോണ്‍ ഉപയോഗം, റെഡ് സിഗ്‌നല്‍ മുറിച്ചു കടക്കല്‍, ഇരുചക്ര വാഹനത്തില്‍ രണ്ട് പേരില്‍ കൂടുതല്‍ സഞ്ചരിക്കല്‍, അമിത വേഗത, അപകടകരമായ പാര്‍ക്കിങ് തുടങ്ങിയ നിയമലംഘനങ്ങള്‍ക്കാണ് പിഴ ഈടാക്കുന്നതില്‍ മുന്‍ഗണനയെന്നും മന്ത്രി അറിയിച്ചു. ഇതോടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഇന്‍ഫ്രാറെഡ് ക്യാമറകളുള്ള എഐ ട്രാഫിക് സംവിധാനം നടപ്പിലാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറുകയാണെന്നും മന്ത്രി പറഞ്ഞു.

പിഴ സംബന്ധിച്ച ഏതെങ്കിലും തരത്തില്‍ ആക്ഷേപമുള്ളവര്‍ക്ക് അതാത് ജില്ലകളിലെ എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒമാര്‍ക്ക് അപ്പീല്‍ നല്‍കാം. നിലവില്‍ അപ്പീല്‍ നേരിട്ട് കൊടുക്കണം. രണ്ട് മാസത്തിനുള്ളില്‍ ഓണ്‍ലൈനായി ഇതിനൊരു സംവിധാനം വരും.ക്യാമറകള്‍ ഉള്ള സ്ഥലത്ത് ഇപ്പോള്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. എ.ഐ ക്യാമറ സംവിധാനത്തിലൂടെ ദിവസേന കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന് മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

ഉപകരണങ്ങളുടെ കാര്യക്ഷമത പരിശോധിക്കുന്നതിനായി വിദഗ്ദ്ധ സമിതിയെ നിയോഗിച്ചിരുന്നു. ഇവര്‍ മോട്ടോര്‍ വാഹനവകുപ്പ് സ്ഥാപിച്ച 726 ക്യാമറകള്‍ പരിശോധിച്ചപ്പോള്‍ 692 എണ്ണം പ്രവര്‍ത്തന സജ്ജമാണെന്ന് കണ്ടെത്തി. ബാക്കി 34 ക്യമാറകള്‍ ഉടന്‍ പ്രവര്‍ത്തനസജ്ജമാക്കും.

പേരാമ്പ്രക്ക് സമീപം എ.ഐ ക്യാമറകള്‍ സ്ഥാപിച്ച സ്ഥലങ്ങള്‍

പേരാമ്പ്ര, കക്കാട്, നടുവണ്ണൂര്‍, പയ്യോളി ബീച്ച് റോഡ്, കീഴൂര്‍, മേപ്പയ്യൂര്‍, പന്നിമുക്ക്, 2/6 കൂത്താളി, കുയിമ്പില്‍, പാലേരി, കുറ്റ്യാടി

കോഴിക്കോട് ജില്ലയില്‍ എ.ഐ ക്യാമറകള്‍ സ്ഥാപിച്ച സ്ഥലങ്ങള്‍

കോഴിക്കോട് നല്ലളം
കോഴിക്കോട് ബേപ്പൂര്‍
കോഴിക്കോട് നല്ലൂര്‍
കോഴിക്കോട് മാത്തോട്ടം
കോഴിക്കോട് കല്ലായി
കോഴിക്കോട് വൈദ്യരങ്ങാടി (പാലക്കാട് റോഡ്)
കോഴിക്കോട് സ്റ്റേഷന്‍ ലിങ്ക് റോഡ്
കോഴിക്കോട് കാലിക്കറ്റ് ബീച്ച്
കോഴിക്കോട് മാനാഞ്ചിറ(പിവിഡിഎസ്)
കോഴിക്കോട് പാവമണി റോഡ്
കോഴിക്കോട് മാനാഞ്ചിറ
കോഴിക്കോട് നരിക്കുനി
കോഴിക്കോട് ആനക്കുഴിക്കര (കുറ്റിക്കാട്ടൂര്‍)
കോഴിക്കോട് കാവില്‍ (ഓമശ്ശേരി-കൊടുവള്ളി റോഡ്)
കോഴിക്കോട് രാമനാട്ടുകര വെസ്റ്റ് (ഫെറോക്ക് റോഡ്)
കോഴിക്കോട് ചേവരമ്പലം
കോഴിക്കോട് വെള്ളിമാടുകുന്ന്
കോഴിക്കോട് കുന്നമംഗലം
കോഴിക്കോട് പാവങ്ങാട്
കോഴിക്കോട് മുക്കം (കൊടിയത്തൂര്‍)
കോഴിക്കോട് കട്ടാങ്ങല്‍
കോഴിക്കോട് പൂനൂര്‍ (യഥാര്‍ത്ഥ സ്ഥലനാമം എരഞ്ഞിക്കല്‍)
കോഴിക്കോട് മദ്രസ ബസാര്‍, കൊടുവള്ളി
കോഴിക്കോട് പൂളടിക്കുന്ന് ജന.(എരഞ്ഞിക്കല്‍-പുലടിക്കുന്ന് റോഡ്)
കോഴിക്കോട് പന്തീര്‍ങ്കാവ് (മാങ്കാവ് റോഡ്)
കോഴിക്കോട് പുത്തൂര്‍മാടം (പെരുമണ്ണ പന്തീര്‍ണകാവ് റോഡ്)
കോഴിക്കോട് വട്ടക്കുണ്ടുങ്ങല്‍
കോഴിക്കോട് കരിക്കംകുളം (കക്കഡോയി-ഏരഞ്ഞിപ്പാലം റോഡ്)
കോഴിക്കോട് നന്മണ്ട
കോഴിക്കോട് എറക്കുളം (വേങ്ങേരി-ബാലുശ്ശേരി റോഡ്)
കോഴിക്കോട് താഴെ ഓമശ്ശേരി
കോഴിക്കോട് ബാലുശ്ശേരി
കോഴിക്കോട് വട്ടോളി ബസാര്‍
കോഴിക്കോട് ഉള്ളിയേരി
കോഴിക്കോട് പുറക്കാട്ടേരി (അതോളി-എന്‍എച്ച് റോഡ്)
കോഴിക്കോട് ഈങ്ങാപ്പുഴ
കോഴിക്കോട് കോരപ്പുഴ (കോഴിക്കോട് നഗരം-വെങ്ങളം റോഡ്)
കോഴിക്കോട് നടുവണ്ണൂര്‍
കോഴിക്കോട് പയ്യോളി ബീച്ച് റോഡ്
കോഴിക്കോട് കീഴൂര്‍
കോഴിക്കോട് മേപ്പയ്യൂര്‍
കോഴിക്കോട് തിരുവങ്ങൂര്‍ (അത്തോളി-തിരുവങ്ങൂര്‍ ജെഎന്‍ റോഡ്)
കോഴിക്കോട് കക്കാട്
കോഴിക്കോട് പന്നിമുക്ക്
കോഴിക്കോട് പേരാമ്പ്ര
കോഴിക്കോട് സാന്‍ഡ് ബാങ്ക്‌സ് റോഡ്-വടകര
കോഴിക്കോട് തിരുവള്ളൂര്‍
കോഴിക്കോട് 2/6 കൂത്താളി
കോഴിക്കോട് വടകര പഴയ ബസ് സ്റ്റാന്‍ഡ്
കോഴിക്കോട് പെരുവട്ടം താഴ (വടകര ടൗണ്‍ റോഡ്)
കോഴിക്കോട് വില്ല്യാപ്പള്ളി
കോഴിക്കോട് കുയിമ്പില്‍, പാലേരി
കോഴിക്കോട് ചെറിയകുമ്പളം
കോഴിക്കോട് കുറ്റ്യാടി
കോഴിക്കോട് ഓര്‍ക്കാട്ടേരി
കോഴിക്കോട് എടച്ചേരി
കോഴിക്കോട് പൈക്കളങ്ങാടി, തൊട്ടില്‍പ്പാലം
കോഴിക്കോട് കാപ്പാട് (തിരുവങ്ങൂര്‍-കാപ്പാട് ബീച്ച് റോഡ്)
കോഴിക്കോട് കക്കട്ടില്‍
കോഴിക്കോട് മേപ്പയില്‍ (മേപ്പയില്‍-വടകര ടൗണ്‍ റോഡ്)
കോഴിക്കോട് നാദാപുരം
കോഴിക്കോട് കല്ലാച്ചി
കോഴിക്കോട് ചേറ്റുവെട്ടി, നാദാപുരം