മുസ്ലിം ലീഗ് ജില്ലാ സമ്മേളനം ഫെബ്രുവരി 18 മുതല്‍ 28 വരെ; സമാപന പൊതുസമ്മേളനത്തില്‍ പേരാമ്പ്ര നിയോജക മണ്ഡലത്തില്‍ നിന്നും പതിനായിരം പേരെ പങ്കെടുപ്പിക്കും
പേരാമ്പ്ര: ഫെബ്രുവരി 18 മുതല്‍ 28 വരെ നടക്കുന്ന മുസ്ലിം ലീഗ് ജില്ലാ സമ്മേളനത്തിന് മുന്നോടിയായി പേരാമ്പ്ര നിയോജക മണ്ഡലം മുസ്ലിം ലീഗ് നേതൃയോഗം ചേര്‍ന്നു. ജില്ലാ സമ്മേളനത്തിന്റെ സമാപന പൊതുസമ്മേളനത്തില്‍ പേരാമ്പ്ര നിയോജക മണ്ഡലത്തില്‍ നിന്നും പതിനായിരം പേരെ പങ്കെടുപ്പിക്കാന്‍ യോഗത്തില്‍ തീരുമാനമായി.
ജില്ലാ സെക്രട്ടറി സി.പി.എ. അസീസ് യോഗം ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിന്റെ വിജയത്തിനായി മണ്ഡലം ഭാരവാഹികളുടെ പര്യടനം നടത്താനും, പഞ്ചായത്ത് തല കണ്‍വെന്‍ഷനുകള്‍ വിളിച്ചു ചേര്‍ക്കാനും, പ്രചരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാനും യോഗത്തില്‍ തീരുമാനിച്ചു.
പ്രസിഡണ്ട് ആര്.കെ മുനീര്‍ മുനീര്‍ അധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി ടി.കെ.എ ലത്തീഫ് സ്വാഗതം പറഞ്ഞു. ട്രഷറര്‍ എം.കെ.സി. കുട്ട്യാലി നന്ദി പറഞ്ഞു.
മിസ്ഹബ് കീഴരിയൂര്‍, കല്ലൂര്‍ മുഹമ്മദലി, ഒ. മമ്മു, മുനീര്‍ കുളങ്ങര, മൂസ്സ കോത്തമ്പ്ര, ടി.പി. മുഹമ്മദ്, പി. ടിഅഷ്റഫ്, പുതുക്കുടി അബ്ദുറഹ്മാന്, ആനേരി നസീര്‍, അസീസ് നരിക്കിലക്കണ്ടി, കരീം കോച്ചേരി, എം.വി. മുനീര്‍, കെ.ടി. കുഞ്ഞമ്മദ്, വി.കെ. റഷീദ്, ഇ.കെ. അഹമ്മദ് മൗലവി, ബഷീര്‍ വടക്കയില്‍, ടി.യു. സൈനുദ്ദീന്‍, എം.എം. അഷ്റഫ്, പെരിഞ്ചേരി കുഞ്ഞമ്മദ്, സി.പി. ഹമീദ്, കെ.പി. റസാഖ്, കെ. അസീസ്, പി. ഹാരിസ് എന്നിവര്‍ പ്രസംഗിച്ചു.