ഇനി ജൈവ പച്ചക്കറി മാത്രം, കർഷക കൂട്ടായ്മകളിൽ നിന്ന് നേരിട്ട് സംഭരിക്കും; പേരാമ്പ്രയിൽ സംഭരണ, വിപണന കേന്ദ്രം


 

പേരാമ്പ്ര: പേരാമ്പ്രയിൽ ജൈവ പച്ചക്കറി സംഭരണ, വിപണന കേന്ദ്രം ആരംഭിച്ചു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെയും ചക്കിട്ടപാറ സർവ്വീസ് സഹകരണ ബാങ്കിന്റെയും നേതൃത്വത്തിൽ ജൈവകർഷക കൂട്ടായ്മകളിൽ നിന്നാണ് സംഭരണ വിപണന കേന്ദ്രത്തിലേക്ക് പച്ചക്കറികൾ സംഭരിക്കുക.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. ബാബു ഉദ്ഘാടന നിർവ്വഹിച്ചു. ചക്കിട്ടപ്പാറ സർവ്വീസ് സഹകരണ ബാങ്ക് പ്രസിസന്റ് പി.പി. രഘുനാഥ് അദ്ധ്യക്ഷത വഹിച്ചു.

ബ്ലോക്ക് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. സജീവൻ ആശംസകൾ അർപ്പിച്ചു. ചക്കിട്ടപാറ സർവ്വീസ് സഹകരണ ബാങ്കിന്റെ പേരാമ്പ്രയിലെ ഫാർമേഴ്സ് മാളിലാണ് കേന്ദ്രം ആരംഭിച്ചിരിക്കുന്നത്.

വിഷു ദിവസം വരെ ഈ കേന്ദ്രം പ്രവർത്തിക്കും. തികച്ചും ജൈവ ഉൽപ്പന്നങ്ങളായിരിക്കും ഇവിടെ സംഭരിക്കുകയും വിപണനം നടത്തുകയും ചെയ്യുക.