‘വിഷരഹിതമായ പച്ചക്കറികൾ നൂതന രീതിയിൽ വിളയിച്ചെടുക്കാം’; ചെമ്പനോട സെന്റ് ജോസഫ്സ് ഹൈസ്ക്കൂളിൽ കൃഷി ശില്പശാല


ചക്കിട്ടപ്പാറ: കുട്ടികളിൽ കൃഷിയോടുള്ള താല്പര്യം വളർത്തുന്നതിന് ചെമ്പനോട സെന്റ് ജോസഫ്സ് ഹൈസ്ക്കൂളിൽ കൃഷി ശില്പശാല സംഘടിപ്പിച്ചു. കൃഷി വിജ്ഞാനകേന്ദ്രത്തിലെ സയന്റിസ്റ്റുകൾ പങ്കെടുത്ത ശില്പശാല സബ്ജറ്റ് മാറ്റർ സ്പെഷ്യലിസ്റ്റ് ഡോ. പി.എസ് മനോജ് ഉദ്ഘാടനം ചെയ്തു.

സബ്ജറ്റ് മാറ്റർ സ്‌പെഷ്യലിസ്റ്റുകളായ ഡോ. കെ.കെ.ഐശ്വര്യ, ഡോ. ബി.പ്രദീപ്, ടെക്നിക്കൽ ഓഫീർ സി.കെ.ജയകുമാർ എന്നിവർ നൂതന രീതിയിൽ എങ്ങനെ കൃഷി നടത്താം എന്നതിനെക്കുറിച്ച് കുട്ടികൾക്ക് ക്ലാസെടുത്തു. പവൽ, ചീര, ഉള്ളി , ബീട്ടുറൂട്ട്, റിഡ്‌ജ്ഗൂഡ് എന്നിവയുടെ വിത്തുകളും ക്യാപ്സിക്കം, പർപ്പിൾ, കാബേജ്, കോളിഫ്ലവർ, വെണ്ട, വഴുതന എന്നിവയുടെ തൈകളും വിതരണം ചെയ്തു.

ഹരിതസേന, എസ്പിസി, നല്ല പാഠം, വിദ്യാരംഗം എന്നീ ക്ലബ്ബുകളിലെ അംഗങ്ങൾ നേതൃത്വം നൽകി. ശില്പശാലയിൽ എച്ച് എം ഷാന്റി വി.കെ സ്വാഗതവും ഹരിതസേന കൺവീനർ ജിൻസി മാത്യു നന്ദിയും പറഞ്ഞു.

Summary: Agriculture Workshop at Chempanoda St. Joseph’s High School