വയോജന സൗഹൃദം; ചോറോട് പഞ്ചായത്തിൽ വയോജന ശില്പശാല സംഘടിപ്പിച്ചു


ചോറോട്: ചോറോട് ഗ്രാമപഞ്ചായത്തിൽ വയോജന ശില്പശാല സംഘടിപ്പിച്ചു. പഞ്ചായത്ത് വയോജന സൗഹൃദമാക്കുന്നതിന്റെ ഭാഗമായാണ് ശില്പശാല സംഘടിപ്പിച്ചത്.

വള്ളിക്കാട് വരിശക്കുനി യുപി സ്കൂളിൽ നടന്ന ശില്പശാല പഞ്ചായത്ത് പ്രസിഡണ്ട് പി പി ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ശ്യാമള പൂവ്വെരി അധ്യക്ഷത വഹിച്ചു. കില ഫാക്കൽട്ടി മനോജ് കൊയപ്ര പദ്ധതി വിശദീകരണം നടത്തി.

പ്രസാദ് വിലങ്ങിൽ, പി ടി കെ സീന, എന്നിവർ സംസാരിച്ചു.