‘മയക്കുമരുന്ന് ലഹരി മാഫിയ വ്യാപനത്തിനെതിരെ’; ഒഞ്ചിയത്ത് ജാഗ്രതാ പരേഡ് സംഘടിപ്പിച്ച് ഡി.വൈ.എഫ്.ഐ


ഒഞ്ചിയം: ലഹരിക്കെതിരെ ഡി.വൈ.എഫ്.ഐ ഒഞ്ചിയം ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ ജാഗ്രത പരേഡ് സംഘടിപ്പിച്ചു. സമൂഹത്തിൽ വർദ്ധിച്ചുവരുന്ന മയക്കുമരുന്ന് ലഹരി മാഫിയ വ്യാപനത്തിനെതിരെയാണ് യുവജനങ്ങളെ അണിനിരത്തി ജാഗ്രത പരേഡ് സംഘടിപ്പിച്ചത്.

മടപ്പള്ളിയിൽ നിന്നും ആരംഭിച്ച പരേഡ് നാദാപുരം റോഡിൽ അവസാനിച്ചു. ഡി.വൈ.എഫ്.ഐ ജില്ല കമ്മറ്റി അംഗം കെ.ഭഗീഷ് ഉദ്ഘാടനം ചെയ്തു. പി.സുബീഷ് അധ്യക്ഷത വഹിച്ചു. അതുൽ ബി.മധു, സബിഷ, കെ.അജീഷ് എന്നിവർ സംസാരിച്ചു. കെ.എൻ ആദർശ് സ്വാഗതവും ജിൻസി രാജ് നന്ദിയും പറഞ്ഞു.

Summary: ‘against the spread of drug addiction mafia’; DYFI organized a vigil parade