വീണ്ടും മഴ ശക്തിയായി തുടരുന്നു; വിലങ്ങാടെ ജനങ്ങൾ ഭീതിയിൽ, അപകട സാധ്യതാ മേഖലയിലെ കുടുംബങ്ങളെ മാറ്റാൻ സാധ്യത


വാണിമേൽ: വിലങ്ങാടിനെയും പരിസര പ്രദേശങ്ങളേയും ഭീ​തി​യി​ലാ​ഴ്ത്തി വീ​ണ്ടും ക​ന​ത്ത​മ​ഴ. ര​ണ്ടു ദി​വ​സ​മാ​യി വി​ല​ങ്ങാ​ട് മ​ല​യോ​ര​ത്ത് ശ​ക്ത​മാ​യ മ​ഴ​യാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ഇന്ന് രാവിലെയും മഴ ശക്തിയായി തുടരുകയാണെന്നും ഭീതി നിലനിൽക്കുന്നതിനാൽ അപകട സാധ്യതാ മേഖലയിലെ കുടുംബങ്ങളെ മാറ്റി താമസിപ്പിക്കാനാണ് തീരുമാനമെന്നും വാണിമേൽ പഞ്ചായത്ത് പ്രസിഡന്റ് വടകര ഡോട് ന്യൂസിനോട് പറഞ്ഞു.

പാലൂര്, കുറ്റല്ലൂർ, മാടഞ്ചേരി ഭാ​ഗങ്ങളിലെ കുടുംബങ്ങളെയാണ് മാറ്റിതാമസിപ്പിക്കുക. ഇവരെ വാടക വീടുകളിലേക്ക് മാറ്റാനാണ് ആലോചനയെന്നും പ്രസിഡന്റ് പറഞ്ഞു. ഇന്നലെ 25 ഓളം കുടുംബങ്ങളെ മാറ്റിതാമസിപ്പിച്ചിരുന്നു.

ഇന്ന് രാവിലെ മുതൽ ശ​ക്ത​മാ​യ മ​ഴയാണ് പ്രദേശത്ത് അ​നു​ഭ​വ​പ്പെ​ടുന്നത്. പു​ഴ​യി​ലെ​ല്ലാം ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നി​ട്ടു​ണ്ട്. നേരത്തെ ഉരുൾപൊട്ടിയ സ്ഥലത്ത് പൊട്ടി നിന്ന ബാക്കി കല്ലുകളും മണ്ണും വീണ്ടും താഴേക്ക് പതിച്ചിട്ടുണ്ട്. മ​ഴ ക​ന​ക്കു​ന്ന​തോ​ടെ വീ​ണ്ടു​മൊ​രു അ​പ​ക​ടം വ​ന്നെ​ത്തു​മോ എ​ന്ന ഭീതിയുണ്ട് പ്രദേശവാസികൾക്ക്.

Description: Again the rain continues heavily; The people of Vilangade are afraid and may move their families in the danger zone