തിരുവമ്പാടിയിൽ ഭാര്യയെ തൂങ്ങി മരിച്ച നിലയിൽ കണ്ടതിന് പിന്നാലെ ഭർത്താവും തൂങ്ങി മരിച്ചു


തിരുവമ്പാടി: മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭാര്യക്ക് പിന്നാലെ ഭർത്താവും ആത്മഹത്യ ചെയ്തു. തിരുവമ്പാടി മരക്കാട്ടുപുറം സ്വദേശിനികളായ മാരികണ്ടത്തിൽ രമണി (62), ഭർത്താവ് വേലായുധൻ (70) എന്നിവരാണ് ജീവനൊടുക്കിയത്.

ഇന്നലെ വൈകിട്ടാണ് രമണിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന്റെ പുറകുവശത്തായി തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. വിവരമറിഞ്ഞ വേലായുധനെ വൈകീട്ട് മുതൽ കാണാനില്ലായിരുന്നു. ഇതിനെത്തുടർന്ന് നാട്ടുകാരും ബന്ധുക്കളും അന്വേഷണം തുടങ്ങി.

തിരച്ചിലിൽ ഇന്ന് രാവിലെയാണ് അടുത്തുള്ള പറമ്പിൽ തൂങ്ങി മരിച്ച നിലയിൽ വേലായുധന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ തിരുവമ്പാടി പൊലീസ് അന്വേഷണം തുടങ്ങി.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുള്ളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471-2552056)