ആശ്വാസ വാക്കുകളുമായി എം.എല്‍.എ; കൂരാച്ചുണ്ട് പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ അഡ്വ. കെ.എം സച്ചിന്‍ ദേവ് എം.എല്‍.എ സന്ദര്‍ശിച്ചു
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ അഡ്വ. കെ.എം സച്ചിന്‍ ദേവ് എം.എല്‍.എ സന്ദര്‍ശിച്ചു. കക്കയം ഗവ.എല്‍.പി സ്‌കൂളിള്‍, കരിയാത്തുംപാറ സ്‌കൂള്‍ എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പിലാണ് എം.എല്‍.എ ഇന്ന് സന്ദര്‍ശനം നടത്തിയത്.
ശക്തമായ മഴ മുന്നറിയിപ്പിന്റെ ഭാഗമായി കഴിഞ്ഞ ദിവസമാണ് കക്കയം അമ്പലക്കുന്ന് ആദിവാസി കോളനിയിലെ 11 കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റിയത്. കരിയാത്തുംപാറ മീന്‍മുട്ടി ഭാഗത്തെ 12 കുടുംബങ്ങളെയും കരിയാത്തുംപാറ സ്‌കൂളില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിരുന്നു.

വാര്‍ഡ് മെമ്പര്‍ ഡാര്‍ലി എബ്രാഹം, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ എം.എല്‍.എയ്ക്ക് ഒപ്പമുണ്ടായിരുന്നു.
summery: advocate k m sachin dev mla visited relief camps in koorachund panchayath