പൊതു സ്ഥലങ്ങളിലും പാതയോരങ്ങളിലുമുള്ള പരസ്യ ബോർഡുകൾ നീക്കണം; പിഴ ഈടാക്കനൊരുങ്ങി അഴിയൂർ ഗ്രാമപഞ്ചായത്ത്
അഴിയൂർ: അഴിയൂർ ഗ്രാമപഞ്ചായത്തിന്റെ പരിധിയിലെ പൊതു സ്ഥലങ്ങളിലും പാതയോരങ്ങളിലുമുള്ള പരസ്യ ബോർഡുകൾ നീക്കണമെന്ന് അധികൃതർ, രാഷ്ട്രീയ പാർട്ടികളുടെ ബോർഡുകൾ, കൊടികൾ, ബാനറുകൾ, വാഹന സഞ്ചാരത്തിന് കാഴ്ച മറക്കുന്ന വസ്തുക്കൾ എന്നിവ ബന്ധപ്പെട്ടവർ ഉടൻ തന്നെ നീക്കം ചെയ്യണം.
നിർദ്ദേശം പാലിക്കാത്തപക്ഷം ഗ്രാമപഞ്ചായത്ത് ഇവ കണ്ടു കെട്ടും. കൂടാതെ നിയമാനുസൃതമായ പിഴ ചുമത്താനും ആവശ്യമാകുന്ന ഘട്ടങ്ങളിൽ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കുന്നതാണെന്നും അധികൃതർ അറിയിച്ചു.