അഡ്വ എം.കെ പ്രേംനാഥ് അനുസ്മരണം സെപ്തംബര്‍ 29ന്; സ്വാഗതസംഘം രൂപീകരിച്ചു


വടകര: ആർ.ജെ.ഡി സംസ്ഥാന വൈസ് പ്രസിഡന്റും മുൻ എം.എൽ.എ.യുമായിരുന്ന അഡ്വ. എം.കെ പ്രേംനാഥിന്റെ ചരമവാർഷികം വിപുലമായ പരിപാടികളോടെ സെപ്തംബര്‍ 29ന് നടക്കും. പരിപാടിയുടെ ഭാഗമായി വടകരയിൽ 251 അംഗ സ്വാഗതസംഘം രൂപീകരിച്ചു.

യോഗം ആർ.ജെ.ഡി. സംസ്ഥാന ജനറൽ സെക്രട്ടറി മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.കെ. ഭാസ്‌കരൻ അധ്യക്ഷത വഹിച്ചു.

പാർട്ടി സംസ്ഥാന ഭാരവാഹികളായ സലിം മടവൂർ, എൻ.കെ വത്സൻ, പി കിഷൻചന്ദ്, കെ ലോഹ്യ, എടയത്ത് ശ്രീധരൻ, ഭാസ്കരൻ കൊയക്കല്ലൂർ, ജെ.എൻ പ്രേം ഭാസിൽ, പി.പി രാജൻ, സി.പി രാജൻ, ഇ.കെ സജിത്ത്‌കുമാർ, എ.ടി ശ്രീധരൻ, വി.കെ സന്തോഷ്‌കുമാർ, പി കിരൺജിത്ത്, അഡ്വ. രവീന്ദ്രനാഥ്, പി.എം നാന്നു, ഗണേഷൻ കാക്കൂർ, നിഷാദ് പൊന്നംക്കണ്ടി, നാരായണ കിടാവ്, എം കെ സതി, പ്രഭിഷ് ആദിയൂർ, വത്സൻ എടക്കോടൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: എം.കെ. ഭാസ്കരൻ (ചെയര്‍മാന്‍), പി.പി. രാജൻ (ജനറല്‍ കണ്‍വീനര്‍), സി. വിനോദൻ (ഖജാന്‍ജി).

Description: Adv MK Premnath Commemoration on 29th September; A welcome committee was formed.