മേപ്പയ്യൂർ ജി.വി.എച്ച്.എസ്.എസ് സ്കൂളിൽ പുതിയ ബാച്ചിലേക്ക് അഡ്മിഷൻ ആരംഭിച്ചു


മേപ്പയ്യൂർ: മേപ്പയ്യൂർ ജി.വി.എച്ച്.എസ്.എസ് സ്കൂളിൽ പുതിയ ബാച്ചിലേക്ക് അഡ്മിഷൻ ആരംഭിച്ചു. അഞ്ച് മുതൽ പത്ത് വരെയുള്ള ക്ലാസുകളിലേക്കാണ് അഡ്മിഷൻ നടത്തുന്നത്.

മെയ്യ് നാല് മുതൽ ആറ്‌ വരെയുള്ള തിയ്യതികളിലാണ് അഡ്മിഷൻ നടക്കുന്നത്. കേരളത്തിലെ സർക്കാർ വിദ്യാലയങ്ങളിൽ ഏറ്റവും വലിയ ഗ്രാമീണ വിദ്യാലയമാണ് മേപ്പയ്യൂർ ജി.വി.എച്ച്.എസ്.എസ്.

മലയാളം മീഡിയവും ഇംഗ്ലീഷ് മീഡിയവും ക്ലാസുകളുണ്ട്. പ്രധാനമായും അഞ്ച്, എട്ട് ക്ലാസുകളിലേക്കാണ് അഡ്മിഷൻ നടക്കുന്നത്. ഇതോടൊപ്പം മറ്റ് ക്ലാസുകളിലേക്കും അഡ്മിഷൻ നടക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്കും അഡ്മിഷനും ഈ നമ്പറിൽ ബന്ധപ്പെടുക – 9539380671