അടിയന്തര ഘട്ടങ്ങളിൽ ധീരമായി ഇടപെടാം; ജീവൻ രക്ഷാ പരിശീലന പരിപാടിയുമായി ആദിത്യ കർഷക പരിസ്ഥിതിസമിതിയും വടകര ഏഞ്ചൽസും


ചെമ്മരത്തൂർ: ആദിത്യ കർഷക പരിസ്ഥിതി സമിതിയുടെയും വടകര ഏഞ്ചൽസിന്റെയും സംയുക്താഭിമുഖ്യത്തിൽ ജീവൻ രക്ഷാ പരിശീലന പരിപാടികൾക്ക് ചെമ്മരത്തുരിൽ തുടക്കമായി.ജീവിതത്തിൽ എപ്പോഴും സംഭവിക്കാവുന്ന അപകടങ്ങൾ, ബോധക്ഷയം, തുടങ്ങിയ
അടിയന്തര ഘട്ടങ്ങളിൽ ധീരമായി ഒരു ജീവൻ രക്ഷിക്കുന്നതിനുമാണ് പരിപാടിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ഏഞ്ചൽസ് എക്സിക്യൂട്ടീവ് ഡയറക്ടർ പി പി രാജൻ ഉദ്ഘാടനം ചെയ്തു.

ചെമ്മരത്തൂർ മാനവിയം ഹാളിൽ നടന്ന പരിശീലന പരിപാടിയിൽ പ്രൊഫസർ ഇ. ശശീന്ദ്രൻ അധ്യക്ഷനായി. ഡോക്ടർ ഡറിക് ജോസഫ് മുഖ്യ പരിശീലകനായി. എ, കെ ഗോപാലൻ , ആർ പി രാഘവകുറുപ്പ് എന്നിവർ ചേർന്ന് അതിഥികൾക്കുള്ള ഉപഹാരം കൈമാറി. സി പി സുരേഷ് , ഷാജി പടത്തല,സത്യനാരായണൻ , പി കെ അനിൽ കുമാർ, സി എം രമേശ്‌ ബാബു, ഇ, പി.ശ്രീജിത്ത്‌, ടി. പി രജീഷ് എന്നിവർ സംസാരിച്ചു.60 ഓളം പേർ ക്യാമ്പിൽ പങ്കെടുത്തു.