എഡിജിപി എം.ആർ അജിത് കുമാർ സംഘപരിവാർ സൽക്കാരത്തിലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം; എസ്പി ഓഫീസിലേക്ക് മുസ്‌ലിം യൂത്ത് ലീഗ് ലോങ് മാർച്ച് നടത്തി
വടകര: കാഫിർ സ്ക്രീൻ ഷോട്ട് പ്രതികളെ പോലീസ് സംരക്ഷിക്കുന്നു. കാരണം ഇവരുടെ തലപ്പത്ത് എം ആർ അജിത് കുമാറാണ്. അജിത് കുമാർ സംഘ പരിവാർ സൽക്കാരത്തിലാണെന്നും ആ സൽക്കാരത്തിന്റെ ചെലവ് വഹിക്കുന്നത് മുഖ്യ മന്ത്രിയാണെന്നും മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ പി എം എ സലാം പറഞ്ഞു.മുസ്‌ലിം യൂത്ത് ലീഗ് വടകരയിലെ എസ് പി ഓഫീസിലേക്ക് നടത്തിയ ലോങ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കാഫിർ സ്ക്രീൻഷോട്ട് കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യുക എന്ന മുദ്രാവാക്യം ഉയർത്തിയാണ് ലോംങ് മാർച്ച് നടത്തിയത്. വടകര ബാങ്ക് റോഡിൽ നിന്നാണ് മാർച്ച് ആരംഭിച്ചത്. മാർച്ച് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി മൊയ്‌തീൻ കോയ സ്വാഗതവും ട്രഷറർ ടി മൊയ്‌തീൻ കോയ നന്ദിയും പറഞ്ഞു.
Description: ADGP M R Ajit Kumar Sangh Parivar, Muslim League State General Secretary PMA Salam; Muslim Youth League made a long march to the SP office