വിയറ്റ്നാം കോളനിയിലെ റാവുത്തർ ഇനി ഓർമ; നടൻ വിജയ രംഗ രാജു അന്തരിച്ചു
ചെന്നൈ: വിയറ്റ്നാം കോളനി സിനിമയിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച നടൻ വിജയ രംഗ രാജു അന്തരിച്ചു. ചെന്നൈയിലെ സർക്കാർ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. ഹൈദരാബാദിൽ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്നു.
മോഹന്‍ലാല്‍ ചിത്രം വിയറ്റ്നാം കോളനിയിലെ റാവുത്തർ എന്ന കഥാപാത്രത്തിലൂടെയാണ് വിജയ രംഗ രാജു മലയാളത്തില്‍ ശ്രദ്ധിക്കപ്പെടുന്നത്. നന്ദമുരി ബാലകൃഷ്ണയുടെ ഭൈരവ ദ്വീപം എന്ന ചിത്രത്തിലൂടെയാണ് തെലുങ്കിൽ അരങ്ങേറ്റം കുറിച്ചത്. അഭിനയത്തിന് പുറമെ ബോഡി ബിൽഡിങ്, ഭാരോദ്വഹനം മേഖലകളിലും വിജയ രംഗരാജു സജീവമായിരുന്നു.
Description: Actor Vijay Ranga Raju passed away