നടൻ സിദ്ധിഖിന്റെ മകൻ റാഷിൻ അന്തരിച്ചു


കൊച്ചി: നടന്‍ സിദ്ധിഖിന്റെ മൂത്ത മകന്‍ റാഷിന്‍ അന്തരിച്ചു. മുപ്പത്തിയേഴ് വയസായിരുന്നു. ശ്വാസ തടസത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

സാപ്പി എന്നാണ് റാഷിദിന്റെ വിളിപ്പേര്. ഖബറടക്കം വ്യാഴാഴ്ച വൈകിട്ട് നാല് മണിക്ക് പടമുകള്‍ ജുമാ മസ്ജിദില്‍ നടക്കും. നടനും ഗായകനുമായ ഷഹീൻ സിദ്ധിഖ്, ഫര്‍ഹീന്‍ സിദ്ധിഖ് എന്നിവര്‍ സഹോദരങ്ങളാണ്.