നടൻ സെയ്ഫ് അലി ഖാന് വീടിനുള്ളില്‍വച്ച് കുത്തേറ്റു; ശരീരത്തിൽ ആറ് മുറിവുകള്‍
മുംബൈ: നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റു. വീട്ടിലെ മോഷണശ്രമത്തിനിടെ കള്ളൻ നടനെ കുത്തുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം.
നടൻ ഇപ്പോൾ മുംബൈ ലീലാവതി ആശുപത്രിയിൽ ചികിത്സയിലാണ്. ശരീരത്തിൽ ആറ് മുറിവുകളുണ്ട്. രണ്ടെണ്ണം ആഴത്തിലുള്ളതാണ്.
വീട്ടിൽ അതികമ്രിച്ചുകയറിയ മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. ഇയാൾക്കായുള്ള തിരച്ചിൽ പോലീസ് ഊർജിതമാക്കി. സംഭവത്തിൽ മുംബൈ ക്രൈംബ്രാഞ്ചും സമാന്തര അന്വേഷണം നടത്തുന്നുണ്ട്.
Description: Actor Saif Ali Khan was stabbed inside his house