‘കാറുകളുടെ ഡോറില്‍ ഇരുന്ന് വിദ്യാര്‍ത്ഥികളുടെ സാഹസിക യാത്ര’; അതിര് വിട്ട് കോഴിക്കോട് ഫറൂഖ് കോളേജിലെ ഓണാഘോഷം, നടപടിയുമായി എംവിഡി


കോഴിക്കോട്: ഫറൂഖ് കോളേജിലെ അതിര് വിട്ട ഓണാഘോഷത്തിനെതിരെ നടപടി. അപകടരമായ രീതിയില്‍ കാര്‍, ജീപ്പ് തുടങ്ങിയ വാഹനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ യാത്ര ചെയ്ത സംഭവത്തിലാണ് പോലീസും മോട്ടോര്‍ വാഹന വകുപ്പും കേസെടുത്തത്.

ഇന്നലെ വൈകുന്നേരം അഞ്ച് മണിക്ക് ശേഷമായിരുന്നു സംഭവം. റോഡില്‍ വലിയ രീതിയില്‍ ഗതാഗത തടസ്സം സൃഷ്ടിച്ചായിരുന്നു കുട്ടികളുടെ ആഘോഷം. വാഹനങ്ങളുടെ ഡോറുകളില്‍ പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഇരുന്ന് യാത്ര ചെയ്യുകയായിരുന്നു.

കറുത്ത വസ്ത്രങ്ങളണിഞ്ഞ് ഓഡി അടക്കമുള്ള വാഹനങ്ങള്‍ നിരത്തി കോളേജിന് പുറത്തായിരുന്നു കുട്ടികളുടെ ആഘോഷം. നാട്ടുകാരില്‍ ചിലരാണ് ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയത്. കാറുകള്‍ തിരിച്ചറിഞ്ഞതായും ഉടന്‍ തന്നെ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി.

Description: Action against Onam celebrations in Farooq College