മാഹി റെയിൽവേ സ്‌റ്റേഷൻ പരിസരത്ത് നിന്നും ബൈക്ക് മോഷ്ടിച്ച പ്രതി അറസ്റ്റിൽ; ചോമ്പാല പോലിസിന്റെ പിടിയിലായത് കല്ലായി സ്വദേശി
കോഴിക്കോട്: മാഹി റെയിൽവേ സ്‌റ്റേഷൻ പരിസരത്ത് നിന്നും ബുള്ളറ്റ് ബൈക്ക് മോഷ്ടിച്ച പ്രതി അറസ്റ്റിൽ. കോഴിക്കോട് കല്ലായി സ്വദേശി മുഹമ്മദ് ഇൻസുദ്ദീനാണ് അറസ്റ്റിലായത്. കോഴിക്കോട് പാളയം മാർക്കറ്റിന് സമീപത്ത് നിന്നാണ് കഴിഞ്ഞ ദിവസം പ്രതിയെ മോഷ്ടിച്ച ബൈക്ക് ഉൾപ്പടെ പിടികൂടിയത്.
ചോമ്പാല സിഐ വികെ സിജുവന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. നിരവധി മോഷണ കേസുകളിലും ലഹരി മരുന്ന് കേസിലും പ്രതിയാണ് ഇയാളെന്ന് പോലിസ് പറഞ്ഞു.