കോഴിക്കോട് വധശ്രമ കേസിലെ പ്രതി 10 വർഷങ്ങൾക്ക് ശേഷം അറസ്റ്റിൽ; പിടിയിലായത് ചിറ്റാറിൽ നിന്ന്


കോഴിക്കോട്: കോഴിക്കോട് വധശ്രമ കേസിലെ പ്രതി 10 വർഷങ്ങൾക്ക് ശേഷം അറസ്റ്റിൽ. പത്തനംതിട്ട തണ്ണിത്തോട് സ്വദേശിയായ ബിജു (46) നെയാണ് കസബ പോലീസ് അറസ്റ്റ് ചെയ്തത്. 2014 ൽ ആണ് കേസിനാസ്പദമായ സംഭവം.

കോഴിക്കോട് ജില്ലാ ജയിലിൽ പരപ്പനങ്ങാടി എക്സൈസ് രജിസ്റ്റർ ചെയ്ത കേസിൽ തടവുകാരനായിരുന്ന പ്രതി സഹ തടവുകാരനെ ബ്ലേഡ് കൊണ്ട് കഴുത്ത് മുറിച്ച് വധിക്കാൻ ശ്രമിക്കുകയായിരുന്നു. ജാമ്യത്തിൽ ഇറങ്ങിയ പ്രതി നീണ്ട പത്തുവർഷം ഗോവയിലും കർണാടകയിലും ഒളിവിൽ താമസിച്ചു. ഇപ്പോൾ കർണാടക ഹുഗ്ലിയിൽ വിവാഹം കഴിച്ച് അവിടെ കുടുംബസമേതം ജീവിക്കുകയായിരുന്നെന്ന് പോലിസ് പറഞ്ഞു.

നീണ്ട 23 വർഷങ്ങൾക്ക് മുമ്പ് വീടുവിട്ടുപോയ പ്രതിയെക്കുറിച്ച് വീട്ടുകാർക്കും നാട്ടുകാർക്കോ യാതൊരു അറിവും ഉണ്ടായിരുന്നില്ല. ഈ കഴിഞ്ഞ മൂന്നാം തീയതി ഇയാൾ നാട്ടിലെത്തിയതായി രഹസ്യവിവരം ലഭിച്ചതിന്റെ തുടർന്ന് കസബ പോലീസ് പത്തനംതിട്ട ചിറ്റാറിൽ എത്തി ഇയാളുടെ സഹോദരിയുടെ വീട്ടിൽ വച്ച് പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജില്ല ജയിലിൽ റിമാൻഡ് ചെയ്തു. കസബ ഇൻസ്പെക്ടർ ഗോപകുമാർ ജീ യുടെ നേതൃത്വത്തിൽ എ.എസ്. ഐ. സജേഷ് കുമാർ പി,സീനിയർ സി പി ഓ മാരായ ബിനീഷ് പി.കെ , സുമിത്ത് ചാൾസ്, സി പി ഒ മുഹമ്മദ് സക്കറിയ എന്നിവരാടങ്ങിയ സംഘമാണ്പ്രതിയെ ‘അറസ്റ്റ് ചെയ്തത്.