തിരുവമ്പാടിയിൽ 14 കാരിയെ കടത്തിക്കൊണ്ടുപോയ കേസിൽ റിമാൻഡിലായ പ്രതി ബൈക്ക് മോഷണ വിദഗ്ധൻ; 5 ദിവസം മുമ്പ് ഓമശ്ശേരിയിൽ നിന്നും ബൈക്ക് മോഷ്ടിച്ചു, നിരവധി മോഷണ കേസുകളിൽ പ്രതിയെന്ന് പോലീസ്
തിരുവമ്പാടി: തിരുവമ്പാടിയില്‍ കഴിഞ്ഞ ദിവസം 14 കാരിയെ കടത്തിക്കൊണ്ടുപോയ കേസില്‍ റിമാൻഡിലായ പ്രതി മോഷണ ക്കേസിലടക്കം നിരവധി കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. ഇടുക്കി പീരുമേട് സ്വദേശി അജയ് ആണ് കഴിഞ്ഞ ദിവസം റിമാൻഡിലായത്. ബൈക്ക് മോഷണത്തിന് പേരു കേട്ടയാളാണ് അജയ് എന്നാണ് പൊലീസ് പറയുന്നത്.
ഒക്ടോബർ അഞ്ചിനാണ് ഒപ്പന പഠിക്കാനെന്ന് പറഞ്ഞ് പതിനാലുകാരി വീടു വിട്ടിറങ്ങിയത്. കുട്ടി വീട്ടിലേക്ക് മടങ്ങിയെത്താത്തതിനെ തുടർന്ന് രക്ഷിതാക്കള്‍ മുക്കം പൊലീസില്‍ പരാതിപ്പെട്ടു. പൊലീസ് അന്വേഷണത്തില്‍ രണ്ട് ദിവസം മുമ്പ് പെണ്‍കുട്ടിയെ കോയമ്ബത്തൂരില്‍ വച്ച് കണ്ടെത്തിയിരുന്നു. കോയമ്പത്തൂർ റെയില്‍വേ സ്റ്റേഷനില്‍ അജയ്ക്കൊപ്പമായിരുന്നു പെണ്‍കുട്ടി ഉണ്ടായിരുന്നത്.
പെണ്‍കുട്ടിയെ കടത്തിക്കൊണ്ട് പോകുന്നതിന് 5 ദിവസം മുമ്പും അജയ് ഒരു ബൈക്ക് മോഷ്ടിച്ചതായി അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഓമശ്ശേരി വേനപ്പാറയില്‍ നിന്നും സെപ്തംബർ 30ന് ഒരു ബൈക്ക് മോഷണം പോയിരുന്നു. സിസിടിവി പരിശോധിച്ചതില്‍ നിന്ന് അജയ് ആണതിന് പിന്നിലെന്ന് വ്യക്തമായി. അന്വേഷണത്തില്‍ നോർത്ത് കാരശ്ശേരിയി നിന്നും പൊലീസ് ബൈക്ക് കണ്ടെടുത്തു. കോഴിക്കോട് ജില്ലയിലടക്കം പല സ്റ്റേഷനിലും അജയ്ക്കെതിരെ മോഷണക്കേസുകള്‍ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.
Summary: Accused bike theft expert remanded in Tiruvambadi kidnapping case of 14-year-old girl; The bike was stolen from Omassery 5 days ago, the police said that he was involved in several theft cases