സ്ഥലത്തെ ചൊല്ലി തർക്കം; കുന്ദമംഗലത്ത് വീട്ടിൽ അതിക്രമിച്ച കയറി ഉലക്ക കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ
കോഴിക്കോട്: സ്ഥലത്തെ സംബന്ധിച്ച തർക്കത്തിൽ വീട്ടിൽ അതിക്രമിച്ച് കയറി ഉലക്കകൊണ്ട് തലയ്ക്ക് അടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ. ചമ്മേരി പുല്ലാളൂർ സ്വദേശി വിജയകുമാറിനെയാണ് കുന്ദമംഗലം പോലീസ് പിടികൂടിയത്. മാർച്ച് 23 നാണ് കേസിന് ആസ്പദമായ സംഭവം. കുന്ദമംഗലം മുറിയനാലിൽ കോടമ്പാട്ടിൽ സുരേഷിനെ സ്ഥല സംബന്ധമായ തർക്കത്തെ തുടർന്ന് വീട്ടിൽ അതിക്രമിച്ച് കയറി പ്രതി ഉലക്കകൊണ്ട് തലക്ക് അടിച്ച് പരിക്കേൽപ്പിക്കുകയും കൊടുവാൾകൊണ്ട് വെട്ടാൻ ശ്രമിക്കുകയായിരുന്നു.
പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരവേ പ്രതി കുരിക്കത്തൂർ ഉണ്ടെന്നുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കുന്ദമംഗലം പോലീസ് സ്റ്റേഷൻ എസ്.ഐ നിതിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കേസിലെ കൂട്ടുപ്രതിയെ കൂടി ഇനി പിടികൂടാനുണ്ട് കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.
