ഗൾഫിലേക്ക് പോകാൻ കരിപ്പൂർ വിമാനത്താവളത്തിലേക്കുള്ള യാത്രയിൽ അപകടം; കോഴിക്കോട് കാറും ലോറിയും കൂട്ടിയിടിച്ച് അപകടത്തിൽ 19 കാരൻ മരിച്ചു, നാല് പേർക്ക് പരിക്ക്
കോഴിക്കോട്: പന്തീരാങ്കാവില്‍ ഇന്നോവ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിക്കുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കണ്ണൂർ പേരാവൂർ സ്വദേശി പുത്തൻപുരയില്‍ ഷിഫാസ് (19) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഒമ്ബതോടെ അത്താണിക്ക് സമീപമാണ് അപകടം.
കാറിലുണ്ടായിരുന്ന പിതാവ് അബ്ദുല്‍ മജീദ് (44), ആയിഷ (37) മുഹമ്മദ് ആഷിഖ് (21), നിമീർ (19) എന്നിവർ ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കണ്ണൂർ ഇരിക്കൂറില്‍നിന്നും ഗള്‍ഫിലേക്ക് പുറപ്പെടുന്നതിനായി കരിപ്പൂർ വിമാനത്താവളത്തിലേക്ക് പോവുകയായിരുന്നു കാറിലുണ്ടായിരുന്നവർ എന്ന് പൊലീസ് പറഞ്ഞു.

ഇരു വാഹനങ്ങളും കോഴിക്കോട് ഭാഗത്തുനിന്നും വരുകയായിരുന്നു. അപകടം നടന്ന അത്താണി ജങ്ഷനില്‍നിന്ന് ലോറി വലതുവശത്തേക്ക് തിരിയുമ്ബോള്‍ പിറകില്‍ വന്ന കാർ ലോറിയുമായി ഇടിക്കുകയുമായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ലോറിക്കടിയിലേക്ക് കയറിയ കാർ പൂർണമായും തകർന്നു. ഓടിക്കൂടിയ നാട്ടുകാരും പന്തീരാങ്കാവ് പൊലീസും ചേർന്നാണ് കാർ വെട്ടിപ്പൊളിച്ച് യാത്രക്കാരെ പുറത്തെടുത്തത്.
Summary: Accident on the way to Karipur airport to go to Gulf; 19-year-old dies, four injured in Kozhikode car-lorry collision