ചേമഞ്ചേരി റെയിൽവേ സ്റ്റേഷന് സമീപം കാറുകൾ കുട്ടിയിടിച്ച് അപകടം; ഒരു കാറ് തലകീഴായി മറിഞ്ഞു
കൊയിലാണ്ടി: ചേമഞ്ചേരി റെയില്‍വേ സ്‌റ്റേഷന് സമീപം ദേശീയപാതയില്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ 10.30ഓടെയാണ് സംഭവം. ഒരേ ദിശയിലേക്ക് പോകുന്ന കാറുകള്‍ നിയന്ത്രണം വിട്ട് കൂട്ടിയിടിക്കുക യായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറുകള്‍ തലകീഴായി മറിഞ്ഞു.
കൊയിലാണ്ടി ഭാഗത്തേക്ക് വരികയായിരുന്ന ആള്‍ട്ടോ 800, സ്വിഫ്റ്റ് കാര്‍ എന്നിവയാണ് കൂട്ടിയിടിച്ചത്. ഒരു കാറിന് പുറകിലായി മറ്റൊരു കാര്‍ വന്ന് ഇടിക്കുക യായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.

അപകടത്തില്‍ പൂക്കാട് കൊളക്കാട് സ്വദേശി ലത്തീഫിന് പരിക്കേറ്റു. ഇരു കാറുകളും തകര്‍ന്ന നിലയിലാണ്. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെ നേരമായി ഗതാഗതകുരുക്കാണ്.. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തിയാണ് ഗതാഗതം നിയന്ത്രിച്ചത്.
Summary: Accident near Chemanchery railway station when cars collided with children; A car overturned