വില്യാപ്പള്ളിയിൽ തെങ്ങു മുറിക്കുന്നതിനിടെ കടപുഴകി വീണ് അപകടം; വള്ളിയാട് സ്വദേശിക്ക് ദാരുണാന്ത്യം
വില്യാപ്പള്ളി: തെങ്ങ് മുറിക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ വള്ളിയാട് സ്വദേശിയായ യുവാവ് മരിച്ചു. വള്ളിയാട് ചുവാംപള്ളിത്താഴെ പുതിയോട്ടും കാട്ടിൽ ബാബു ആണ് മരണപ്പെട്ടത്.
വില്യാപ്പള്ളി യു.പി സ്കൂളിനടുത്തു അറിയൂര ഗണപതി ക്ഷേത്രത്തിന് സമീപം മലയിൽ അമ്മദിന്റെ വീട്ടിൽ തെങ്ങു മുറിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. തെങ്ങിൽ കയറി മുറിക്കുന്നതിനിടെ തെങ്ങു കടപുഴകി വീഴുകയായിരുന്നു.
നാട്ടുകാർ വില്യപ്പള്ളി എംജെയ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം വടകര ഗവർമെന്റ് ആശുപത്രി മോർച്ചറിയിലേക് മാറ്റി. സിപിഎം കോട്ടപ്പള്ളി ലോക്കൽ കമ്മിറ്റി അംഗമാണ് മരണപ്പെട്ട ബാബു. നാളെ പകൽ 11 മണിക്ക് മൃതദേഹം വള്ളിയാട് ചുവാംപള്ളിത്താഴെ പൊതുദർശനത്തിന് വെക്കും.

ഭാര്യ: മനീഷ (ആശ വർക്കർ തിരുവള്ളൂർ പഞ്ചായത്ത്). മക്കൾ: സാരംഗ്, സാദിക. സഹോദരങ്ങൾ: ബാലൻ, ശാന്ത, ജാനു, ലീല.
Summary: Accident: Man falls from tree trunk while cutting coconuts in Villiyapally; Valliad native dies tragically