ഉള്ള്യേരിയിൽ വാഹനാപകടം; ടാങ്കർലോറിയുടെ അടിയിൽപ്പെട്ട് സ്കൂട്ടർ യാത്രികൻ മരിച്ചു
ഉള്ളിയേരി: ഉള്ള്യേരിയിൽ ടാങ്കർലോറിയുടെ അടിയിൽപ്പെട്ട് യുവാവ് മരിച്ചു. അരൂർ നടക്ക് മീത്തൽ ചെടിക്കുന്നുമ്മൽ അബ്ദുൽ റഹിമാൻ (42) ആണ് മരിച്ചത്. ഇന്നലെ രാവിലെയായിരുന്നു അപകടം നടന്നത്.
ഉള്ളിയേരിപ്പാലത്തിനടുത്ത് ജലവിതരണം നടത്തുന്ന ടാങ്കർലോറിയും സ്കൂട്ടറുമാണ് അപകടത്തിൽപെട്ടത്. ബാലുശ്ശേരിഭാഗത്തേക്ക് പോകുകയായിരുന്നു രണ്ട് വാഹനങ്ങളും. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അത്തോളിപോലീസ് ഇൻക്വസ്റ്റ് നടത്തി.
അടുത്തകാലത്താണ് അബ്ദുൽ റഹിമാൻ വിദേശത്തുനിന്ന് വന്നത്. മൂസ്സയുടെയും കുഞ്ഞാമിയുടെയും മകനാണ്. ഭാര്യ: നസില. മക്കൾ: സിയാദ്, ഫാത്തിഹ. സഹോദരങ്ങൾ: മുഹമ്മദ്, ആസ്യ, സാറ, സുബൈദ, പരേതയായ ബീയ്യത്തു.