താമരശ്ശേരിയിൽ കാർ പുഴയിലേക്ക് മറിഞ്ഞ് അപകടം; മൂന്ന് പേർക്ക് പരിക്ക്


താമരശേരി: താമരശേരി അടിവാരം ചിപ്പിലിത്തോട് കാര്‍ പുഴയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. പുലിക്കല്‍ പാലത്തിന് സമീപം ഇന്നു രാവിലെ 10.30ഓടെയാണ് അപകടമുണ്ടായത്.

ആനക്കാംപൊയില്‍ ഫരീക്കല്‍ ബാബു, ഭാര്യ സോഫിയ, ഇവരുടെ പേരക്കുട്ടി അഞ്ചു വയസുകാരിയായ ഇസബെല്‍ എന്നിവർക്കാണ് പരിക്കേറ്റത്.

നിയന്ത്രണംവിട്ട് റോഡില്‍ നിന്ന് തെന്നിമാറിയ വാഹനം തുഷാരഗിരി ചിപ്പിലിത്തോട് പുഴയിലേക്ക് പതിക്കുകയായിരുന്നു. നാട്ടുകാർ ചേർന്ന് പരിക്കേറ്റവരെ മുക്കത്തെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Summary: Accident in Thamarassery when the car fell into the river; Three people were injured