ബാലുശ്ശേരിയില്‍ പൊലീസ് ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; വനിത എസ്.ഐ അടക്കം മൂന്നുപൊലീസുകാര്‍ക്ക് പരിക്ക്


ബാലുശ്ശേരി: ബാലുശ്ശേരിക്ക് അടുത്ത് പറമ്പിന്‍ മുകളില്‍ പൊലീസ് ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. തിരുവമ്പാടി പോലീസ് സ്റ്റേഷനിലെ ഗൂര്‍ഗ്ഗജീപ്പാണ് അപകടത്തില്‍പ്പെട്ടത്. എസ്.ഐ കെ.രമ്യ അടക്കം മൂന്നുപേരായിരുന്നു ജീപ്പില്‍ ഉണ്ടായിരുന്നത്. പൊലീസുകാര്‍ക്ക് നിസ്സാര പരിക്കേറ്റു.

രാവിലെ എട്ടര മണിയോട് കൂടിയാണ് അപകടമുണ്ടായത്. വടകരയിലേക്ക് പോകുകയായിരുന്നു പൊലീസ് സംഘം സര്‍വീസ് റോഡില്‍ നിന്നും മെയിന്‍ റോഡിലേക്ക് അശ്രദ്ധമായി കയറിയ ബൈക്കിനെ തട്ടാക്കിരിക്കാന്‍ വെട്ടിച്ച് മാറ്റിയ ജീപ്പ് നിയന്ത്രണം വിട്ട് റോഡില്‍ നിന്നും തെന്നിമാറി താഴ്ചയിലേക്ക് മറിയുകയായിരുന്നു.