റൈഫിൾ ക്ലബിന്റെ മതിൽ നിർമാണത്തിനിടെ അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യം


ആറന്മുള: പത്തനംതിട്ട ജില്ലാ റൈഫിൾ ക്ലബിന്റെ മതിൽ നിർമാണത്തിനിടെ അപകടം. മതിലിടിഞ്ഞു വീണു രണ്ട് പേർക്ക് ദാരുണാന്ത്യം. ബിഹാർ സ്വദേശികളായ രത്തൻ മണ്ഡൽ, ഗുഡുകുമാർ എന്നിവരാണു മരിച്ചത്. കരാർ ജോലിക്കെത്തിയതായിരുന്നു ഇവർ. ഇന്നു ഉച്ചയ്ക്ക് 2 മണിയോടെയാണ് അപകടം നടന്നത്.

സമീപത്ത് ജെസിബി ഉപയോഗിച്ചു മണ്ണു നീക്കുന്ന ജോലിയും ഇവിടെ നടന്നിരുന്നു. ഇതിനിടെ പ്രകമ്പനത്തെ തുടർന്നു മതിൽ ഇടിഞ്ഞു തൊഴിലാളികളുടെ ദേഹത്തേക്കു വീഴുകയായിരുന്നു. അപകടത്തിൽ നിന്നും ഒരു തൊഴിലാളി അദ്ഭുതകരമായി രക്ഷപ്പെട്ടു. ഈസ്റ്റ് ചമ്പാരൻ സ്വദേശിയായ വിജയദാസ് ആണ് നിസാര പരുക്കുകളോടെ രക്ഷപ്പെട്ടത്.

മൃതദേഹങ്ങൾ കോഴഞ്ചേരിയിലുള്ള ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.