മലപ്പുറത്ത് സെവന്‍സ് ഫുട്‌ബോള്‍ മത്സരത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് അപകടം; നിരവധി പേര്‍ക്ക് പരിക്ക്


മലപ്പുറം: മലപ്പുറത്ത് സെവന്‍സ് ഫുട്‌ബോള്‍ മത്സരത്തിനിടെ അപകടം. അരീക്കോടിനടുത്ത് തെരട്ടമ്മലില്‍ മത്സരത്തിന് മുന്‍പ് നടത്തിയ കരിമരുന്ന് പ്രയോഗത്തിനിടെയാണ് അപകടമുണ്ടായത്. പടക്കം പൊട്ടിത്തെറിക്കുകയായിരുന്നു.

മൈതാനത്തിന് സമീപം ഇരുന്നവര്‍ക്കുനേരേ പടക്കങ്ങള്‍ തെറിച്ച് വീണ് നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

യുണൈറ്റഡ് എഫ്.സി നെല്ലിക്കുത്തും കെ.എം.ജി മാവൂരും തമ്മിലുള്ള ഫൈനല്‍ മത്സരത്തിനോടനുബന്ധിച്ചായിരുന്നു കരിമരുന്ന് പ്രയോഗം നടത്തിയത്.

Description: Accident during sevens football match in Malappuram